കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തീക ബജറ്റ് ഗ്രാമപഞ്ചാത്ത് പ്രസിഡണ്ട് ഒ.ടി. നഫീസയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡണ്ട് ടി.കെ. മോഹന്‍ദാസ് അവതരിപ്പിച്ചു.


ദാരിദ്ര്യ ലഘൂകരണത്തിന് ആറ് കോടി, കൃഷി 38 ലക്ഷം, മൃഗസംരക്ഷണം 37 ലക്ഷം, ക്ഷീരവികസനം 8 ലക്ഷം, മണ്ണ് ജലസംരക്ഷണം 45 ലക്ഷം, ഭവന നിര്‍മ്മാണം 48 ലക്ഷം, ഭവന നിര്‍മ്മാണം 2.5 കോടി, ശുചിത്വം 37 ലക്ഷം, മാലിന്യ നിര്‍മ്മാര്‍ജനം 74 ലക്ഷം, സമൂഹ്യ സുരക്ഷിതത്വ പരിപാടി 10 ലക്ഷം, റോഡ് സംരക്ഷണം 2 കോടി 40 ലക്ഷം, റോഡ് നിര്‍മ്മാണം 2.75 കോടി രൂപയും വകയിരുത്തി.
സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.പി. ചന്ദ്രന്‍, രജിത രാജേഷ്, സബിന മോഹന്‍, അംഗങ്ങളായ എ.സി മജീദ്, ടി.കെ കുട്ട്യാലി, ഹാഷിം നമ്പാടന്‍, എ.ടി. ഗീത, ജുഗുനു തെക്കയില്‍, എം.പി. കരിം, കെ.പി ശോഭ, സെക്രട്ടറി ഒ. ബാബു, എ.എസ് ശശിധരന്‍ നെല്ലോളി, ജെ.എസ് സി. ഷീജകുമാരി, എക്കൗണ്ടന്റ് ഒ. സലാം എന്നിവര്‍ സംസാരിച്ചു.
#Poverty #alleviated #Kuttiadi #Grama #Panchayath #budget #emphasizes #agricultural #sanitation #development