തൊട്ടില്‍പ്പാലം: പക്രംതളം ചുരം റോഡില്‍ വാഹനം ഇടിച്ചു തകര്‍ന്ന സംരക്ഷണഭിത്തികള്‍ പുനര്‍നിര്‍മ്മിക്കാന്‍ നടപടി വൈകുന്നു. ചുങ്കക്കുറ്റി, പക്രംതളം ചുരണി റോഡ് ജംഗ്ഷന്‍, 3,5 വളവുകള്‍, മേലെ പൂതമ്പാറ എന്നിവിടങ്ങളിലാണ് സംരക്ഷണഭിത്തി തകര്‍ന്നത്.


വര്‍ഷങ്ങളായിട്ടും സംരക്ഷണ ഭിത്തികള്‍ പുനര്‍നിര്‍മ്മിക്കാന്‍ ചുരം ഡിവിഷന്‍ അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നാണ് പരാതി. 4 വര്‍ഷം മുന്‍പ് മൂന്നാം വളവില്‍ ചരക്കുലോറി സംരക്ഷണ ഭിത്തി തകര്‍ത്ത് കൊക്കയിലേക്ക് മറിഞ്ഞിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ മരിക്കുകയും ചെയ്തിരുന്നു.
ഒട്ടേറെ തവണ ഇവിടെ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചുരം റോഡ് മലയോര ഹൈവേയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായതല്ലാതെ നടപടികള്‍ വയ്കുകയാണ്. അടിയന്തരമായി സംരക്ഷണഭിത്തികള്‍ പുതുക്കിപ്പണിയാന്‍ അധികൃതര്‍ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
#Reconstruction #delayed #protective #wall #Pakramthalam #Pass #road #collapsed #years