Nov 30, 2024 07:56 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയിൽ പ്രസവവാർഡ് അടച്ചു പൂട്ടിയ നടപടിയിലൂടെ നേട്ടമുണ്ടാക്കുന്നത് സ്വകാര്യ ആശുപത്രി മുതലാളിമാരാണെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു പ്രസ്താവിച്ചു.

സിറ്റിസൺസ് ഫോറം ഫോർ പീസ് & ജസ്റ്റിസ് കുറ്റ്യാടി ബസ്സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ച ബഹുജന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യവൽക്കരണനയങ്ങളാണ് ഇന്ത്യയിലൊട്ടാകെ ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഈ നയങ്ങളെ ചെറുത്തു തോൽപിക്കാൻ ഇടത് -ജനാധിപത്യമുന്നണി സർക്കാറിന് ബാധ്യതയുണ്ട്.

താലൂക്ക് ആശുപത്രി പദവിയിലേക്ക് ഉയർത്തുന്നതുവരെ പ്രസവവാർഡ് തുറന്നു പ്രവർത്തിച്ചിരുന്നു.

ദൂരദേശങ്ങളിൽ നിന്നു പോലും നൂറുകണക്കിനാളുകൾ ദിവസേന ചികിൽസയ്ക്കായി എത്തുന്ന ആശുപത്രിയിൽ മതിയായ ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്ത പ്രശ്നം അടിയന്തിരമായി പരിഹരിക്കണം.

കക്കൂസ് മാലിന്യങ്ങൾ സംസ്‌ക്കരിക്കാനുള്ള നടപടി പോലും ഫലപ്രദമായി സ്വീകരിക്കാൻ തയ്യാറാകാത്തത് ബ്ലോക്ക് പഞ്ചായത്തിൻ്റെ കാര്യക്ഷമത ഇല്ലായ്മയാണ് കാണിക്കുന്നത്.

ജനങ്ങൾ ഉണർന്നെണീറ്റാൽ മാത്രമേ അവർക്ക് നീതി ലഭ്യമാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

സിറ്റിസൺസ് ഫോറം ചെയർമാൻ മൊയ്തു കണ്ണങ്കോടൻ അധ്യക്ഷത വഹിച്ചു.

സ്ത്രീവിമോചന പ്രവർത്തക വി.പി. സുഹറ, ആൾ ഇന്ത്യാ ഫോറം ഫോർ റൈറ്റ് ടു എജുക്കേഷൻ ജനറൽ സെക്രട്ടറി ഡോ. വി. പ്രസാദ് എന്നിവർ സർക്കാർ ആശുപത്രികൾ നേരിടുന്ന വെല്ലുവിളികൾ നിറഞ്ഞ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

സിറ്റിസൺസ് ഫോറം ജനറൽ കൺവീനർ അഡ്വ. ടി. നാരായണൻ വട്ടോളി, എൻ.സി.കുമാരൻ(കോൺഗ്രസ് ), വി.കെ. മൊയ്തു( INL), അൻവർ പി.വി (SDPI ), സി.കെ. കരുണാകരൻ, ഹമീദ് കേളോത്ത് ( പ്രവാസി കോൺ),.പിടി. ഹരിദാസ് (സി പി ഐ എം എൽ മാസ് ലൈൻ), കെ. ബാബുരാജ്, ടി. മമ്മൂട്ടി,കെ. കെ. ഗോവിന്ദൻകുട്ടി (സീനിയർ സിറ്റിസൺസ് ഫോറം), പി. അബ്ദുൾ മജീദ്, പി.പി. സുധാകരൻ CPIML ( റെഡ് സ്റ്റാർ ) , ഡൽഹി കേളപ്പൻ, പി.സി.സുനിൽ എന്നിവർ സംസാരിച്ചു.

#Private #hospitals #benefit #not #opening #maternity #ward #GroVasu

Next TV

Top Stories










News Roundup