Nov 28, 2024 10:18 AM

കുറ്റ്യാടി ( കോഴിക്കോട് ) : (kuttiadi.truevisionnews.com) കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ-സീനിയർ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ പല്ലടിച്ചു തെറിപ്പിച്ച സംഭവത്തിൽ 12 സീനിയർ വിദ്യാർത്ഥികളുടെ പേരിൽ കേസ്.

ജാമ്യമില്ലാവകുപ്പു പ്രകാരമാണ് കേസ്. ചൊവ്വാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥി ഇഷാമിനെ സ്കൂൾവിട്ട് വീട്ടിലേക്ക് പോകുന്നവഴിയിൽ ഇരുപതോളം സീനിയർ വിദ്യാർഥികൾ ചേർന്ന് മർദിച്ചെന്നാണ് പരാതി.

കുന്നുമ്മൽ ഉപജില്ലാ സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം.

കോൽക്കളിയിൽ മത്സരിച്ച പ്ലസ് വൺ വിദ്യാർത്ഥികൾഅവരുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ റീലായി പോസ്റ്റ്ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് പോലീസിന് കിട്ടിയ വിവരം.

ജൂനിയർ വിദ്യാർഥികൾ അവരുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത റീലിന് കാഴ്ചക്കാർ കൂടിയതോടെ ഇത് പിൻവലിക്കാർ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് തർക്കം സംഘർഷത്തിലേക്ക് നീങ്ങിയത്.

രണ്ടുദിവസംമുൻപ്‌ ഇതിന്റെ പേരിൽ സീനിയർ-ജൂനിയർ വിദ്യാർഥികൾ സ്കൂൾഗ്രൗണ്ടിൽ ഏറ്റുമുട്ടി. അധ്യാപകർ ഏറെ പരിശ്രമിച്ചാണ് അന്ന് സംഘർഷം ഒഴിവാക്കിയത്. ഇതിനുപിന്നാലെയാണ് ചൊവ്വാഴ്ചത്തെ അക്രമം. പരിക്കേറ്റ ഇഷാം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ കർശനനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം സംഘട്ടനവുമായി ബന്ധപ്പെട്ട് കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 14 വിദ്യാർഥികളെ അന്വേഷണ വിധേയമായി സ്കൂളിൽനിന്നും മാറ്റി നിർത്താൻ തീരുമാനിച്ചു. കുറ്റാരോപിതരുടെയും പരാതിക്കാരുടെയും രക്ഷിതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് അച്ചടക്ക നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്.

#PlusOne #students #tooth #knocked #out #stick #Case #behalf #plustwo #senior #students

Next TV

Top Stories










GCC News