നരിപ്പറ്റ: (kuttiadi.truevisionnews.com) നരിപ്പറ്റ പഞ്ചായത്തിലെ വാർഡ് വിഭജനം രാഷ്ട്രീയ താല്പര്യമനുസരിച്ചെന്ന് യു.ഡി.എഫ്.ഇത് തികച്ചും അശാസ്ത്രീയമായും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണെന്ന് അവർ ആരോപിച്ചു
ജന താൽപര്യങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടും ഭരണ സ്വാധീനം ഉപയോഗിച്ചും നടത്തിയ വാർഡ് വിഭജനം നിലവിലുള്ള നിയമങ്ങൾ ഒന്നും പാലിക്കാതെയാണെന്നും, ജനവികാരം ഇടതുമുന്നണിക്ക് എതിരാകുമെന്ന് ബോധ്യപ്പെട്ടതിനാലാണ് തികച്ചും അശാസ്ത്രീയമായ രീതിയിൽ വിഭജിച്ചിരിക്കുന്നതെന്നും യോഗം ആരോപിച്ചു.
ഈ നടപടിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാൻ യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. യോഗത്തിൽ യു.ഡി.എഫ് നേതാക്കളായ സി കെ നാണു എൻ ഹമീദ് മാസ്റ്റർ എംപി ജാഫർ മാസ്റ്റർ ടി പി എം തങ്ങൾ എം കുഞ്ഞി കണ്ണൻ അരവിന്ദൻ മാസ്റ്റർ ടി മുഹമ്മദലി കെ.എം ഹമീദ് പാലോൽ കുഞ്ഞമ്മദ് രാജൻ മാസ്റ്റർ പി പി മൊയ്തു വിശ്വൻ മാസ്റ്റർ പി കെ പ്രസാദ് പി പി ബഷീർ എന്നിവർ സംബന്ധിച്ചു
#Naripatta #Ward #Division #UDF #existing #laws #being #followed