കുറ്റ്യാടി: (kuttiadi.truevisionnews.com) പ്രായവും പ്രയാസങ്ങളും വകവെക്കാതെ ആട്ടവും പാട്ടുമായി അവർ ഒത്തുകൂടി.പരിമിതികൾ മറന്നുകൊണ്ടുള്ള പരിപാടിയിൽ പങ്കെടുക്കാൻ ചിലർ വീൽചെയറിൽ വരെ എത്തി.അടുക്കത്ത് മഹല്ല് കമ്മിറ്റി നടത്തിയ ഈ വനിതാ സംഗമമാണ് ഇപ്പോൾ ശ്രദ്ധേയമായത്.
പുരുഷൻമാരുടെ സഹായമോ സാന്നിധ്യമോ ഇല്ലാതെ മുന്നൂറ്റമ്പതോളം പരിപാടിയിൽ പേർ പങ്കെടുത്തു.മൂന്നു വിഭാഗം ആയി തരംതിരിച്ചാണ് പരിപാടികൾ നടത്തിയത്.
മുല്ല ആയിശുത്തയുടെ വീൽ ചെയറിലിരുന്നുള്ള ഗാനം സദസ്സിനെ ആവേശം കൊള്ളിച്ചു. മനോഹരമായ ഹാങ്കറിങ്ങിലൂടെ ഫൗസിയ മുനീർ സ്റ്റേജിൽ ശ്രദ്ധ പിടിച്ചു നിർത്തി.
ചടങ്ങിൽ സഫീറ പാലേരി ഉദ്ഘാടനം ചെയ്തു. മൊബൈൽ ഫോൺ ഉപയോഗം നിർത്തി വെച്ചാണ് സംഗമം ആരംഭിച്ചത്.
മഹല്ല് വനിതാ വിഭാഗം പ്രസിഡന്റ്റ് ജമീല കെ പി അധ്യക്ഷത വഹിച്ചു. ഷമീന ഷരിഫ്, ശരീഫ കൂടക്കടവ്, സുഹറ ടീച്ചർ, തബ്‌ഷീറ ഒ കെ, റംല ടി എം എന്നിവർ സംസാരിച്ചു.
ഖുർആൻ പാരായണം, ക്വിസ്, നാടൻ പാട്ട് തുടങ്ങി പത്തോളം കലാ മത്സരങ്ങളും കസേരക്കളി, വെളിച്ചിലോട്ടം തുടങ്ങി അഞ്ചോളം കായിക മത്സരങ്ങളും നടത്തി.
നജിയനസീർ, റംല കൊളക്കാട്ടിൽ, ഹലീമ കെ പി, നസീമ ജമാൽ, ശബ്ന ഹാഷിം, താഹിറ ബഷീർ,അസ്മിന സലാഹ്, ഫാത്തിമ സലാം, ഫരീദ സുബൈർ, ഖമർബൻ, സാറ മമ്മു, ശരീഫ, നജ്‌മ നവാസ്, ഹകീദ, ഷംന ആരിഫ്, മുഫീദ മുബാറക്, റജ സുലൈമാൻ, ഷമീന സകരിയ, സുബൈദ കെ.കെ,സലീന കുളക്കാട്ടിൽ,സക്കീന മാമ്പറ, സുലൈഖ മാമ്പറ, മറുന്നിസ എം. എം തുടങ്ങിയവർ നേതൃത്വം നൽകി.
സംഗമത്തിൻ്റെ ഭാഗമായി അടുക്കത്തെ നാല് മഹല്ലുകളെ പങ്കെടുപ്പിച്ചു കൊണ്ട് പുരുഷ വോളിബാൾ , ഫുട്ബാൾ,ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഡിസംബർ 1 സ്പോർട്‌സ് ഡേ ആയി നടത്താനും തീരുമാനിച്ചതായി മസ്‌ജിദു റഹ്‌മ മഹല്ല് ഭാരവാഹികൾ അറിയിച്ചു.
#Womens #meeting #Despite #age #difficulties #cametogether.