Nov 25, 2024 07:22 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ കുറ്റ്യാടി തണല്‍ കരുണ സ്‌കൂളിന് സംസ്ഥാന സര്‍ക്കാറിന്റ ഭിന്നശേഷി പുരസ്‌കാരം.

പൊതുവിദ്യാഭ്യാസ വകുപ്പും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് ഭിന്നശേഷി മേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാനത്തെ മികച്ച സ്‌പെഷ്യല്‍ സ്‌കൂള്‍ ആയി തണല്‍ കരുണ വിദ്യാലയം തെരഞ്ഞെടുത്തത്.

ഡിസംബര്‍ 3 ന് ലോകഭിന്നശേഷി ദിനത്തില്‍ തൃശൂരില്‍ വെച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ബിന്ദുവില്‍ നിന്നും അവാര്‍ഡും പ്രശംസി പത്രവും 20,000 രൂപയും ഏറ്റുവാങ്ങും.

കടിയങ്ങാട് ക്യാമ്പസ്സില്‍ നിലവില്‍ 300 ഭിന്നശേഷി കുട്ടികളുണ്ട്. നൂതനമായ സാങ്കേതിക സംവിധാനങ്ങളാല്‍ ശ്രദ്ധേയമായ വിദ്യാലയം ശേഷിയില്‍ ഭിന്നരായ കുട്ടികളെ സാധാരണ ജീവിതത്തിലേക്കു നയിക്കാന്‍ വൈവിധ്യമാര്‍ന്ന അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കുന്നത്.

അഭിരുചികള്‍ക്കനുസരിച് കുട്ടികളെ സ്വയം പര്യാപ്തരക്കുന്നതിനോടൊപ്പം 18 കഴിഞ്ഞവര്‍ക്ക് തൊഴിലാധിഷ്ഠിത പരിശീലനവും തുടര്‍ സിര്‍ട്ടിഫിക്കറ്റും പുനരധിവാസവും ഉറപ്പു വരുത്തുന്നു.

ഭിന്നശേഷി കുട്ടികള്‍ക്ക് ലഭിക്കാവുന്ന നൂതന പരിശീലന രീതികള്‍ കുട്ടികള്‍ക്ക് ഏറെ ഫലപ്രദമാണ്. അനുബന്ധമായി ഡയാലിസിസ് സെന്റര്‍, കമ്മ്യൂണിറ്റി സൈക്യാട്രി ക്ലിനിക്, ഫിസിയോ റീഹാബ് സെന്റര്‍, വോക്കേഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവയും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.

ഡോ: സച്ചിത്ത് (പ്രസിഡന്റ്), ഇ.ജെ നിയാസ് (സെക്രട്ടറി), മൊയറോത്ത് അലി (ട്രഷറര്‍), പി.കെ നവാസ്മാസ്റ്റര്‍ (അഡ്മിനിസ്‌ട്രേറ്റര്‍) ജോബി ജോണ്‍ (പ്രിന്‍സിപ്പല്‍) എന്നിവര്‍ സാരഥികളായ ജനകീയ കമ്മിറ്റിയാണ് തണല്‍ കരുണ സ്‌കൂളിന് നേതൃത്വം നല്‍കുന്നത്.

എല്ലാ വിഭാഗം ജനസമൂഹവും പിന്തുണക്കുന്ന സ്ഥാപനത്തില്‍ ഒരു മാസം 18 ലക്ഷത്തോളം രൂപ ചെലവ് വരുന്നുണ്ട്. ഈ ബാധ്യത നാടും നാട്ടുകാരും പ്രവാസികളും ഏറ്റെടുക്കുന്നു എന്നത് വളരെ പ്രശംസനീയമാണ്. അവാര്‍ഡ് തിളക്കത്തെ നാട്ടുകാരും സ്‌കൂള്‍ സംഘാടകരും വലിയ ആഘോഷമാകാനൊരുങ്ങുകയാണ്.



#State #Disability #Award #Kuttyadi #Tanal #Karuna #School

Next TV

Top Stories










News Roundup