കുറ്റ്യാടി:(kuttiadi.truevisionnews.com) മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ജലാശയങ്ങള്‍ വൃത്തിയുള്ളതാക്കി മാറ്റാന്‍ ജില്ലാ തല ജലസാങ്കേതിക സമിതി യോഗത്തില്‍ തീരുമാനം.
മുന്‍ കാലങ്ങളില്‍ നടത്തിയത് പോലെ ജനകീയമായി ജലാശയങ്ങളുടെ വീണ്ടെടുപ്പ് നടത്തുന്ന ഇനി ഞാനൊഴുകട്ടെ ക്യാമ്പയിന്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുക. ഹരിതകേരളം മിഷന്‍ സ്ഥാപക ദിനമായ ഡിസംബര്‍ 8ന് ആരംഭിച്ച് മാര്‍ച്ച് 21ന് അവസാനിക്കുന്ന രീതിയിലാണ് ഇനി ഞാനൊഴുകട്ടെ ക്യാമ്പയിന്‍ സംഘടിപ്പിക്കുക.
ജനകീയ ക്യാമ്പയിന്റെ ഭാഗമായി നേരത്തെ രണ്ട് ഘട്ടങ്ങളിലായി വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 98 തോടുകളും രണ്ടാം ഘട്ടത്തില്‍ 457 തോടുകളുാണ് വീണ്ടെടുത്തത്.
തദ്ദേശ സ്വയംഭരണ വകുപ്പ്, ഹരിതകേരളം മിഷന്‍, ജലസേചന വകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, മണ്ണ് സംരക്ഷണ വകുപ്പ്, ഭൂജല വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ സംയോജനത്തോടെയാണ് ജലാശയങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള ക്യാമ്പയിന്‍ സംഘടിപ്പിക്കുക.
ശുചീകരണത്തിന്റെ ഭാഗമായി ജില്ലയിലെ ജലാശയങ്ങളില്‍ നിന്ന് ശേഖരിക്കപ്പെടുന്ന മാലിന്യങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്യും. ജലബജറ്റിലും മാപ്പത്തോണിലും നീരുറവ് പദ്ധതിയിലും കണ്ടെത്തിയ നീര്‍ച്ചാലുകള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ഏറ്റെടുക്കാനും യോഗം തീരുമാനിച്ചു.
#Ininjanozhukatte #Plan #recover #water #bodies #district #March