#Onamcelebrations | ആഘോഷതിമർപ്പിൽ ഓണച്ചങ്ങാതി; വിദ്യാലയത്തിൽ എത്തിപ്പെടാൻ സാധിക്കാത്ത കുട്ടികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു

#Onamcelebrations | ആഘോഷതിമർപ്പിൽ ഓണച്ചങ്ങാതി; വിദ്യാലയത്തിൽ എത്തിപ്പെടാൻ സാധിക്കാത്ത കുട്ടികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു
Sep 13, 2024 07:36 PM | By ShafnaSherin

കുന്നുമ്മൽ : (kuttiadi.truevisionnews.com)കുന്നുമ്മൽ ബി.ആർ.സി ഓണച്ചങ്ങാതി, നെല്ലിയുള്ള പറമ്പത്ത് എയ്ഞ്ചൽ എന്ന കുട്ടിയുടെ വീട്ടിൽ ആഘോഷപൂർവ്വം കൊണ്ടാടി.

തീവ്രചലനപരിമിതി, മറ്റ്‌ അസുഖങ്ങൾമൂലവും വിദ്യാലയത്തിൽ എത്തിപ്പെടാൻ സാധിക്കാത്തകുട്ടികളുടെ വീടുകളിൽ സഹപാഠികളും, അദ്ധ്യാപകരു൦, ബി ആർ സി പ്രവർത്തകരും ഒത്തുചേർന്നുള്ള ഓണാഘോഷമാണ് ഓണച്ചങ്ങാതി.

ആഘോഷ പരിപാടി കുന്നുമ്മൽ എ.ഇ.ഒ അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ കുന്നുമ്മൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം നിർവഹിച്ചു.കുന്നുമ്മൽ ബി.പി.സി ശ്രീ എം ടി പവിത്രൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. പാലിയേറ്റിവ് കെയർ പ്രവർത്തകൻ ശ്രീ സൂപ്പി കക്കട്ടിൽ , എച് എം ഫോറം കൺവീനർ ശ്രീ ദിനേശൻ മാസ്റ്റർ , ട്രൈനെർ കെ പി ബിജു ,സനൂപ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.

എയ്ഞ്ചലിനുള്ള ഓണസമ്മാനം എ ഇ ഒ ശ്രീ അബ്ദുറഹ്മാൻ സമ്മാനിച്ചു . വിദ്യാർത്ഥികളു൦ അദ്ധ്യാപകരു൦ ചേർന്ന് ഓണപ്പൂക്കളം ഒരുക്കുകയും, വിഭവ സമൃദ്ധമായ ഓണസദ്യ തയ്യാറാക്കി.

ബീ ആർ സി സ൦ഗീതാധ്യാപിക ശ്രീമതി സ്മിതടീച്ചറുടെ നേതൃത്വത്തിൽ ഓണപ്പാട്ടുകളു൦ അവതരിപ്പിച്ചു. വിവിധ ഓണക്കളികളുടെ ആഘോഷതിമർപ്പിൽ ഓണച്ചങ്ങാതി സമുചിതമായി ആഹ്ലാദപൂർവ്വം കൊണ്ടാടി.


#Onachangati #festival #Onam #celebrations #organized #children #attend #school

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

Jun 5, 2025 05:28 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
മാതൃകയായി വിദ്യാർഥികൾ; വയനാട് ചുരം ശുചീകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറി

Jun 5, 2025 04:22 PM

മാതൃകയായി വിദ്യാർഥികൾ; വയനാട് ചുരം ശുചീകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറി

വയനാട് ചുരം ശുചീകരിച്ച് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ...

Read More >>
മികച്ച ചികിത്സ; കുറ്റ്യാടിയെ കെയർ ചെയ്യാൻ ക്യൂകെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

Jun 5, 2025 04:07 PM

മികച്ച ചികിത്സ; കുറ്റ്യാടിയെ കെയർ ചെയ്യാൻ ക്യൂകെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

കുറ്റ്യാടിയെ കെയർ ചെയ്യാൻ ക്യൂകെയർ ഉദ്ഘാടനം ജൂൺ 14 ന്...

Read More >>
'ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ'; പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ഭൂമിയെ രക്ഷിക്കണം -പരിസ്ഥിതികൂട്ടം

Jun 5, 2025 01:45 PM

'ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ'; പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ഭൂമിയെ രക്ഷിക്കണം -പരിസ്ഥിതികൂട്ടം

പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും ഭൂമിയെ രക്ഷിക്കണം -പരിസ്ഥിതികൂട്ടം...

Read More >>
കുറ്റ്യാടിയിൽ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്; യുവാവിനായി അന്വേഷണം

Jun 5, 2025 01:20 PM

കുറ്റ്യാടിയിൽ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്; യുവാവിനായി അന്വേഷണം

കുറ്റ്യാടിയിൽ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിനിരയാക്കിയ...

Read More >>
Top Stories