കുറ്റ്യാടി :(kuttiadi.truevisionnews.com) ഒരു നാടിൻ്റെ ദുരിതം വിവരിച്ച് പ്രാദേശിക മാധ്യമ പ്രവർത്തകൻ്റെ സചിത്ര കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
കനത്ത് പെയ്യുന്ന കാലവർഷത്തിൽ റോഡായ റോഡല്ലാം വെള്ളത്തിനടയിലായി യാത്രാസൗകര്യങ്ങൾ നിലച്ച് ഒറ്റപ്പെട്ടുപോയ വേളം പഞ്ചായത്തിലെ തീക്കുനി, പുറമേരി പഞ്ചായത്തിലെ അരൂരൂർ പ്രദേശത്തുകാരുടെ ദുരിതമാണി മാതൃഭൂമി ലേഖകൻ പി.പി ദിനേശൻ പങ്കു വെച്ചത്.
കുറിപ്പ് വായിക്കാം........
പുഴ, കടൽ, തോട് എന്നിവയിൽ വല്ലതുമാണൊ എന്നാരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ തെറ്റിദ്ധാരണ മാത്രമാണ്.
ഇത് വേളം പഞ്ചായത്തിലെ തീക്കുനി ടൗണിൽ നിന്നും അരൂരിലേക്ക് നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നു പോകുന്ന റോഡാണ്.
ഇന്നേക്ക് ആറ് ദിവസത്തോളമായി വാഹന ഗതാഗതം നിശ്ചലമായിട്ട്, കടകളിലേക്ക് സാധനങ്ങൾ വരുന്നത് നിലച്ചിരിക്കുന്നു, കടകളിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചിരിക്കുന്നു ചുരുക്കി പറഞ്ഞാൽ വെള്ളക്കെട്ടുകാരണം ഒരു ഗ്രാമം തന്നെ ഒറ്റപ്പെട്ടിരിക്കുന്നു.
ധനസമ്പാദനത്തിനും, ഭൂമി കൈയടക്കുന്നതിനും തോടുകൾ കെട്ടിച്ചുരുക്കിയവർ, തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തിയവർ ഉത്തരവാദികൾ പലരാണ്.
ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് വർഷാവർഷം ഒരു സമൂഹം അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണാൻ ജനപ്രതിനിധികൾ തയാറാവണം.
വേളം, പുറമേരി പഞ്ചായത്തുകൾ യോജിച്ച പ്രവർത്തനം നടത്തണം എം.എൽ.എ എം.പി ത്രിതല തദ്ദേശ ഭരണ സാരഥികൾ ഇനിയെങ്കിലും ജനങ്ങളുടെ സങ്കടങ്ങൾ, ദുരിതങ്ങൾ കണ്ടെ മതിയാവൂ.
പൊതുജന താൽപര്യാർത്ഥം പി.പി.ദിനേശൻ മാതൃഭൂമി ലേഖകൻ കുറ്റ്യാടി, വേളം.
#not #river #road #under #water #Journalist #post #goes #viral