കുറ്റ്യാടി : പണക്കുടുക്കയില്‍ സ്വരുക്കൂട്ടിവെച്ച നാണയത്തുട്ടുകള്‍ സഹപാഠിയുടെ പിതാവിന്റെ ചികിത്സയ്ക്കു നല്കി യുകെജി വിദ്യാര്‍ഥിനി.
ടാഗോര്‍ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥിനി അയിഷ ഇന്‍ഷയാണ് താന്‍ സ്വരൂപിച്ച 2,068 രൂപ സഹപാഠിയുടെ പിതാവിനായി നല്‍കിയത്.
കടിയങ്ങാട് താനിയോട്ട് മീത്തല്‍ സമീറിന്റെയും നാസിയയുടെയും മകളാണ് അയിഷ ഇന്ഷ. സഹോദരനും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുമായ ഇസ മെഹജബീന്‍ സ്വരുക്കൂട്ടിയ പണവും ഇതിലുണ്ട്.
എംഐയുപി ടാഗോര്‍ ഇംഗ്ലീഷ് മീഡിയം ഹാളില്‍ നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് എന്‍.പി സക്കീര്‍ പണക്കിഴി ഏറ്റുവാങ്ങി. ജോയിന്റ് സെക്രട്ടറി കെ.കെ കുഞ്ഞമ്മദ്, പ്രിന്‍സിപ്പല്‍ മേഴ്സി ജോസ്, അക്കാദമിക് ഡയരക്റ്റര് ജമാല്‍ കുറ്റ്യാടി, കെ. സാദത്ത് മാസ്റ്റര്‍, വി.സി കുഞ്ഞബ്ദുല്ല, എം. റജിന തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
UKG student donates money to treatment for classmate's father