#sslcresults|എപ്ലസ് അതിഥി ; എസ്എസ്എൽസി ഫലത്തിൽ അതിഥി തൊഴിലാളിയുടെ വീട്ടിൽ ഒരേ സമയം സന്തോഷവും സങ്കടവും

#sslcresults|എപ്ലസ് അതിഥി ; എസ്എസ്എൽസി ഫലത്തിൽ അതിഥി തൊഴിലാളിയുടെ വീട്ടിൽ ഒരേ സമയം സന്തോഷവും സങ്കടവും
May 8, 2024 09:23 PM | By Meghababu

 നാദാപുരം: (nadapuram.truevisionnews.com)ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നാദാപുരം ടൗണിൽ കച്ചവടം ചെയ്യാനെത്തിയ ഉത്തർപ്രദേശിലെ ഖൊരക്പൂർ സ്വദേശിയായ രാജ് കപൂറിൻ്റെ വീട്ടിൽ ഒരേസമയം സന്തോഷവും സങ്കടവും.

രാജ് കപൂറിൻ്റെ മക്കളായ അമർജിത്ത് സോങ്കറും സണ്ണി സോങ്കറും പേരോട് എം. ഐ.എം ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥികളാണ്. രണ്ട് പേരും ഒരുമിച്ചാണ് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ എഴുതിയത് .

അവരിൽ എല്ലാ പരീക്ഷകളും എഴുതിയ അമർജിത്ത് സോങ്കർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി സ്കൂളിൻറെ അഭിമാനമായി മാറി. എന്നാൽ സഹോദരൻ സണ്ണി സോങ്കറിന് ആദ്യത്തെ മൂന്ന് പരീക്ഷ കൾ മാത്രമെ എഴുതാൻ കഴിഞ്ഞുള്ളൂ.

ആദ്യ മൂന്നു പരീക്ഷകൾ എഴുതുന്ന കാലയളവിൽ തന്നെ കുട്ടി അസുഖ ബാധിതനായിരുന്നു.തുടർന്ന് നാലാമത്തെ പരീക്ഷ എഴുതുന്നതിന് മുമ്പ് തുടർചികിത്സക്ക് വേണ്ടി ഉത്തർ പ്രദേശിലേക്ക് പോവേണ്ടി വന്നു. ഇത് രാജ്കപൂർ കുടുംബത്തിനെ ദുഃഖത്തിലാഴ്ത്തി.

അതിഥി തൊഴിലാളിയുടെ മകന് മലയാളത്തിനടക്കം ഫുൾ എ പ്ലസ് നേടുന്നത് ചരിത്രമായി. അതേ സമയം സഹോദരന് ബാക്കി പരീക്ഷകൾ എഴുതാൻ കഴിയാത്തത് കൊണ്ട് സ്കൂളിന് നൂറുമേനി നഷ്ടമാകുകയും ചെയ്തു.

431 പേർ പരീക്ഷ എഴുതിയതിൽ 77 കുട്ടികൾക്ക് ഫുൾ A+ ലഭിച്ചു. ഫുൾ എ പ്ലസ് നേടിയ അമർജിത്ത് സോങ്കറിനെ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു

#Plus #Guest #SSLC #results #guest #worker #home #happy #sad #time

Next TV

Related Stories
#Accidentcase | വാഹനാപകടം; മരിച്ച കായക്കൊടി സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കോടതി വിധി

Nov 28, 2024 01:34 PM

#Accidentcase | വാഹനാപകടം; മരിച്ച കായക്കൊടി സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കോടതി വിധി

തളിയിൽ നൊച്ചോളി വീട്ടിൽ മുഹമ്മദ് ഷനൂദ് എന്നയാളുടെ കുടുംബത്തിനാണ്...

Read More >>
#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Nov 28, 2024 11:30 AM

#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#parco |  ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Nov 28, 2024 11:17 AM

#parco | ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
#Case | കുറ്റ്യാടിയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ പല്ല് അടിച്ചുതെറിപ്പിച്ചു; പ്ലസ്ടു വിദ്യാർത്ഥികളുടെ പേരിൽ കേസ്

Nov 28, 2024 10:18 AM

#Case | കുറ്റ്യാടിയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ പല്ല് അടിച്ചുതെറിപ്പിച്ചു; പ്ലസ്ടു വിദ്യാർത്ഥികളുടെ പേരിൽ കേസ്

പ്ലസ് വൺ വിദ്യാർഥിയുടെ പല്ലടിച്ചു തെറിപ്പിച്ച സംഭവത്തിൽ 12 സീനിയർ വിദ്യാർത്ഥികളുടെ പേരിൽ...

Read More >>
#Congress | സഹകരണ സ്ഥാപനങ്ങൾ സർക്കാർ ഒത്താശയോടെ സിപിഎം പിടിച്ചെടുക്കാൻ ശ്രമിക്കുന്നു -കോൺഗ്രസ്

Nov 27, 2024 03:43 PM

#Congress | സഹകരണ സ്ഥാപനങ്ങൾ സർക്കാർ ഒത്താശയോടെ സിപിഎം പിടിച്ചെടുക്കാൻ ശ്രമിക്കുന്നു -കോൺഗ്രസ്

വോട്ടർമാരെ ഭീഷണിപ്പെടുത്തി സഹകരണ സ്ഥാപനങ്ങൾ സർക്കാർ ഒത്താശയോടു കൂടി സിപിഎം പിടിച്ചെടുക്കാൻ ശ്രമിക്കുന്നു എന്ന് കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ്...

Read More >>
Top Stories

GCC News