കുറ്റ്യാടി:(kuttiadinews.in) നിപാ നിയന്ത്രണങ്ങളിൽ കൂടു തൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ജനജീവിതം സാധാരണ നിലയിലേക്ക്.കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതിന്റെ ആശ്വാസത്തിലാണ് ജനം.


നിപ വ്യാപനം മുന്നിൽ കണ്ടു കൊണ്ടാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തിലായി രണ്ടുപേർ നിപ ബാധിച്ച് മരിച്ചതോടെയാണ് ഇവിടങ്ങളിലും സമീപ പഞ്ചായത്തുകളിലുമായി വിവിധ വാർഡിൽ 13 മുതൽ നിയന്ത്രണങ്ങൾ വന്നത്.
ഒമ്പതു ദിവസമായി അടച്ചിട്ടിരുന്ന റോഡുകൾ തുറന്നു. കടകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം പൂർവ നിലയിലായി. കുറ്റ്യാടി ടൗണിൽ ആളുകൾ എത്തിത്തുടങ്ങി. കുറ്റ്യാടി ടൗണിലേക്ക് ബസുകൾ കയറി തുടങ്ങി എങ്കിലും ജനങ്ങൾ പുറത്തേക്ക് ഇറങ്ങുന്നത് കുറവാണ്.
#relaxation #control #people #lives #back #normal