കുറ്റ്യാടി:(kuttiadinews.in) മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ യിന്റെ ഭാഗമായി കുറ്റ്യാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
നമ്മുടെ കുറ്റ്യാടി സുന്ദര കുറ്റ്യാടി എന്ന പദ്ധതിയുമായി ഭരണ സമിതി ശക്തമായി മുന്നോട്ട് പോകുകയാണ്.വാർഡു തലത്തിൽ മാസത്തിൽ ഒന്നോ, രണ്ടോ തവണ ശുചീകരണ പ്രവർത്തനവും, ബോധവൽക്കണ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടന്നു വരുന്നുണ്ട്.
കുറ്റ്യാടി ടൗണിൽ 4 ഭാഗങ്ങളിലായി വേർതിരിച്ച് ജനപ്രതിനിധികളും, ജനകീയ കൂട്ടായ്മ യിലൂടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
മനോഹരമായ പൂന്തോട്ടങ്ങൾ നിർമ്മിച്ച് നൻമ ചാരിറ്റബിളും, കൈവരിയിൽ പൂക്കളും, ചട്ടികളും നൽകി ലയൺസ്ക്ലബ്ബും ടൗണിനെ മനോഹരമാക്കാൻ ഭരണ സമിതിക്കൊപ്പം കൈകോർത്തു.
ഈ ലക്ഷ്യം കൈവരിക്കാൻ പല വിധത്തിലുള്ള പ്രതി സന്ധികൾ തരണം ചെയ്യണം. സോഷ്യൽ സർവ്വീസ് . ടീം റോഡ് സൈഡിലുള്ള പുല്ല്പറിച്ച് വൃത്തിയാക്കി നൽകുകയും ചെയ്തു.
ഇന്ന് അതിഥി തൊഴിലാളികൾക്ക് അവരുടെ ഭാഷയിൽ ബോധവൽക്കരണം നടന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സബിന മോഹൻ, വാർഡ് മെമ്പർമ്മാരായ ഹാഷിം നമ്പാട്ടിൽ, അബ്ദുൾ മജീദ്, അനസ് കുറ്റ്യാടി എന്നിവർ നേതൃത്വം നൽകി.
#nammude #kuttyadi #sundara #kuttiadi #cleaning #work #done