കുറ്റ്യാടി:(kuttiadinews.in) ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ കുറ്റ്യാടിയിൽ നിന്ന് 198 കിലോഗ്രാം ശർക്കര പിടിച്ചെടുത്തു.


കൃതിമ നിറം ചേർത്തുവെന്ന് സംശയത്തെ തുടർന്നാണ് ശർക്കര പിടിച്ചെടുത്തത്. ശർക്കരയിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി ലാബിലേക്ക് അയച്ചിരിക്കുകയാണ്.
ഇവയുടെ ഫലം ലഭിച്ചതിനു ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കാലങ്ങളിലായി മായം ചേർത്ത ശർക്കര വ്യാപകമാണെന്ന് പഠനം നടത്തിയിരുന്നു.
അതിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരന്തരം പരിശോധന നടത്തുന്നത്.തുണികൾക്ക് നിറം നൽകുന്ന സിന്തറ്റിക് ഡൈ ആയ റൊഡേമിൻ ബി കലർന്ന ശർക്കരയാണ് ഇപ്പോൾ കൂടുതലായി വിപണികളിൽ വിൽക്കപ്പെടുന്നത്.
കൃത്രിമ നിറം ചേർത്ത് ഈ ശർക്കര ശരീരത്തിൽ എത്തിയാൽ ക്യാൻസർ പോലുള്ള മാരകമായ പല രോഗങ്ങൾക്കു കാരണമാകാം.
വ്യാപാരികൾ ഇത്തരം വസ്തുക്കൾ വരുന്ന ചാക്കിൽ ലേബൽ ഉണ്ടോ എന്ന് ഉറപ്പു വരുത്തണം.ബില്ലു വാങ്ങി സൂക്ഷിക്കണമെന്ന് വ്യാപാരികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ.,പരിശോധന 198 കിലോഗ്രാം ശർക്കര പിടിച്ചെടുത്തു കുറ്റ്യാടി: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ കുറ്റ്യാടിയിൽ നിന്ന് 198 കിലോഗ്രാം ശർക്കര പിടിച്ചെടുത്തു.
കൃതിമ നിറം ചേർത്തുവെന്ന് സംശയത്തെ തുടർന്നാണ് ശർക്കര പിടിച്ചെടുത്തത്. ശർക്കരയിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇവയുടെ ഫലം ലഭിച്ചതിനു ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കാലങ്ങളിലായി മായം ചേർത്ത ശർക്കര വ്യാപകമാണെന്ന് പഠനം നടത്തിയിരുന്നു.അതിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരന്തരം പരിശോധന നടത്തുന്നത്.
തുണികൾക്ക് നിറം നൽകുന്ന സിന്തറ്റിക് ഡൈ ആയ റൊഡേമിൻ ബി കലർന്ന ശർക്കരയാണ് ഇപ്പോൾ കൂടുതലായി വിപണികളിൽ വിൽക്കപ്പെടുന്നത്.
കൃത്രിമ നിറം ചേർത്ത് ഈ ശർക്കര ശരീരത്തിൽ എത്തിയാൽ ക്യാൻസർ പോലുള്ള മാരകമായ പല രോഗങ്ങൾക്കു കാരണമാകാം.
വ്യാപാരികൾ ഇത്തരം വസ്തുക്കൾ വരുന്ന ചാക്കിൽ ലേബൽ ഉണ്ടോ എന്ന് ഉറപ്പു വരുത്തണം.ബില്ലു വാങ്ങി സൂക്ഷിക്കണമെന്ന് വ്യാപാരികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
#food #safety #department #kuttiadi #inspection #seized #198 kg #jaggery