കുറ്റ്യാടി: (kuttiadi.truevisionnews.com) എംഎല്‍എ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കുറ്റ്യാടി പഞ്ചായത്തിലെ കൊടകപ്പറമ്പ് നെല്ലോളിച്ചിക്കണ്ടി റോഡും കുറ്റ്യാടി പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 5 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച കൊടകപ്പറമ്പ് നിരവത്ത് റോഡും കെപി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു.


കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അധ്യക്ഷയായി. ടി.കെ ബിജു, എം.കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ മോഹന്‍ദാസ് സ്വാഗതവും വാര്‍ഡ് കണ്‍വീനര്‍ ടി.കെ രാജു നന്ദിയും പറഞ്ഞു.
Two renovated roads Kuttiadi Panchayath opened