നരിപ്പറ്റ: (kuttiadi.truevisionnews.com) ചീക്കോന്ന് എം എൽ പി സ്കൂൾ നമ്പ്യത്താംകുണ്ട് പുതിയ കെട്ടിടവും പൂർവ്വ വിദ്യാർത്ഥി സംഗമവും വേറിട്ട കാഴചയായി. ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഇ.കെ വിജയൻ എം.എൽ.എ മുഖ്യാതിഥിയായി. സ്വാഗത സംഘം ചെയർമാൻ എൻ.കെ മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു.


ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി, വാർഡ് മെമ്പർ ലിബിയ എം, ഗ്രാമപഞ്ചായത്ത് മെമ്പർ സി.പി കുഞ്ഞബ്ദുള്ള, നമ്പ്യത്തം കുണ്ട് മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി കെ കെ കെ അബ്‌ദുല്ല എന്നിവർ സന്നിഹിതരായി. മാനേജർ ടി.വി കുഞ്ഞമ്മദ് ഹാജി ഉപഹാര സമർപ്പണം നടത്തി. പി.ടി.എ പ്രസിഡന്റ് അൻസാർ ഓറിയോൺ പ്രോജക്‌ട് അവതരണം നടത്തി.
ടി.പി.എം തങ്ങൾ, സി.കെ നാണു, എം.പി കുഞ്ഞിരാമൻ മാസ്റ്റർ, എൻ കെ സന്തോഷ് മാസ്റ്റർ, കെ പര്യയി, എൻ ഹമീദ് മാസ്റ്റർ, ജയന്തി ടീച്ചർ, നാരങ്ങോളി കുഞ്ഞബ്ദുള്ള, മുനീർ തുണ്ടിയിൽ, കമറുദ്ദീൻ ടി.വി, അഹമ്മദ് ചിക്കോന്ന്, കെ വി കാസിം, എംപി സലിം മാസ്റ്റർ, ടി അമ്മാർ മാസ്റ്റർ, എൻ സൂപ്പി മാസ്റ്റർ, വി കെ കാസിം, ടിപി അമ്മദ് ഹാജി, അലി നമ്പൂടിക്കണ്ടി, ശരീഫ് നരിപ്പറ്റ എന്നിവർ പങ്കെടുത്തു. സ്വാഗത സംഘം ജനറൽ കൺവീനർ എം.പി ജാഫർ മാസ്റ്റർ സ്വാഗതവും പി.ടി.എ വൈസ് പ്രസിഡൻ്റ് മുഹമ്മദലി തിനൂർ നന്ദിയും പറഞ്ഞു.
Cheekonnu MLP School building inauguration alumni meet