മൊകേരി: (kuttiadi.truevisionnews.com)നിർമ്മാണ മേഖലയിലെ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ 2018 വിലയാണ് അടിസ്ഥാനമാക്കുന്നത് .
അവശ്യ വസ്തുക്കളുടെ വിലക്കയറ്റം അതിഭീകരമായതിനാൽ 2024 അടിസ്ഥാനമാക്കി ഡിഎസ്ആർ നിശ്ച്ചയിക്കണമെന്ന് കേരള ഗവണ്മെന്റ കോണ്ട്രാക്ടർസ് നാദാപുരം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
മൊകേരിയിൽ നടന്ന സമ്മേളനം കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത ഉദ്‌ഘാടനം ചെയ്തു.
മേഖലാ പ്രസിഡണ്ട് കെ.എൻ രഘുദാസ് അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ,ജില്ലാ സെക്രട്ടറി കെ.എം സഹദേവൻ,പി.വി ജലാലുദ്ദീൻ, ഡൊമിനിക് വിലങ്ങാട്,പി.ദീപേഷ്,കുഞ്ഞാലി,എം.കെ ബാലൻ,ടി ശൈലേഷ്,കെ.സുനിൽ,ടി.കെ.റഫീഖ്, എൻ.പി അശോകൻ, കെ.പി റഹ്മാൻ,മനോജ് മരുതേരി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:മനോജ് മരുതേരി(രക്ഷാധികാരി),കെ.എൻ രഘുദാസ്(പ്രസിഡന്റ്),കെ.സുനിൽ (സെക്രട്ടറി)ടി.കെ റഫീഖ്(ട്രഷറർ)
#Contractors #Conference #Estimates #should #prepared #according #seasonal #changes