Oct 22, 2024 09:28 PM

കുറ്റ്യാടി :(kuttiadi.truevisionnews.com) സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടങ്ങളുടെ ഇടയില്‍ പലപ്പോഴും നിരവധി ജീവനുകൾ പൊലിയുന്നത് നാം ദിവസേന കാണാറുണ്ട്.

എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി തൊട്ടിൽപാലം -വടകര റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ (കൂടൽ) ജീവനക്കാരുടെ കരുതൽ ഒരു സോഷ്യൽ മീഡിയ കുറിപ്പിലൂടെ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്.

കഴിഞ്ഞ ദിവസം വയനാട് ഭാഗത്തേക്ക് പോകുന്ന വഴിയാണ് ഒരു ബസ് ലൈറ്റ് ഒക്കെ ഇട്ടു ചീറി പാഞ്ഞു വരുന്നത് കണ്ടത്. സാധാരണ ബസുകൾ തമ്മിലുള്ള മത്സര ഓട്ടം നമ്മൾ കാണുന്നതാണ്'.

എന്നാൽ അങ്ങനെ ആണെന്നാണ് ആദ്യം കരുതിയത്. ബസിന്റെ സ്പീഡും പോക്കുമൊക്കെ കണ്ട് റോഡ് സൈഡിൽ കൂടി നടന്നു പോകുന്നവരൊക്കെ ബസിനെ നോക്കി ആക്രോശിക്കുന്നതും കാണാം.

എന്താണ് സംഭവം എന്നറിയാൻ ഞങ്ങളും ബസിന്റെ പിറകെ തന്നെ പിന്തുണർന്നു. ഒടുവിൽ ആ ബസ് ചെന്നു നിന്നത് തൊട്ടിൽപ്പാലം ഇഖ്‌റ ഹോസ്പിറ്റലിന്റെ കാഷ്വാലിറ്റിയുടെ മുന്നിലാണ്.

പെട്ടന്ന് തന്നെ ബസിൽ നിന്ന് ഒരു സ്ത്രീയെ എടുത്തു കൊണ്ട് ബസിലെ ജീവനക്കാർ വളരെ പെട്ടന്ന് പുറത്തേക്ക് വരുന്നതും ആ സ്ത്രീയെ സ്ട്രക്ചറിൽ കയറ്റി ക്യാഷ്വാലിറ്റിയിലേക്ക് മാറ്റുന്നതും കണ്ടു.

പിന്നീട് ബസ്‌ അവിടുന്ന് തൊട്ടിൽപ്പാലം ബസ്സ് സ്റ്റാന്റിലേക്ക് പോവുകയും ചെയ്തു.

എന്താണ് ആ സ്ത്രീക്ക് സംഭവിച്ചത് എന്ന് അറിയാൻ ബസ് നിർത്തിയിട്ട സ്ഥലത്ത് പോയി ബസിലെ ഡ്രൈവറോട് കാര്യങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞത്, 

യാത്രക്കിടെ പെട്ടന്നായിരുന്നു യാത്രക്കാരിയായ ഒരു സ്ത്രീ തളർന്നു വീണത് കണ്ടത് പിന്നീട് മറ്റൊന്നും ചിന്തിക്കാതെ റൂട്ടിൽ നിർത്തേണ്ട എല്ലാ സ്റ്റോപ്പുകളും ഒഴിവാക്കി അവരെ പെട്ടന്ന് തന്നെ അവരെ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു'.

ബസിലെ മറ്റ്‌ ജീവനക്കാരെ കുറിച്ച് ചോദിച്ചപ്പോൾ അവര് ആ സ്ത്രീയുടെ കൂടെ ഹോസ്പിറ്റലിൽ ഇറങ്ങിയിട്ടുണ്ട് എന്നും ഡ്രൈവർ പറഞ്ഞു.

ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ഞങ്ങൾ ചോദിച്ചപ്പോൾ 'അതിന്റെ ഒന്നും ആവശ്യമില്ല ഇതൊക്കെ ഒരു മനുഷ്യത്വത്തിന്റെ ഭാഗമായി മാത്രം ചെയ്തതല്ലേ' എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറി.

അവസാനം ഇതൊക്കെ ജനം അറിയേണ്ട കാര്യമാണ് നിങ്ങളെ കണ്ട് മറ്റുള്ളവരും ഇതുപോലെയൊക്കെ മാത്രക ആക്കണം എന്നൊക്കെ പറഞ്ഞു കുറെ നിർബന്ധിച്ചപ്പോൾ അവസാനം ഫോട്ടോ എടുക്കാൻ സമ്മതിച്ചു.

ബസിലെ കളക്ഷനും മറ്റുമൊക്കെ നോക്കി വേണമെങ്കിൽ അവർക്ക് ആ യാത്രക്കാരിയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിയുമായിരുന്നു.

എന്നാൽ മറ്റ്‌ നഷ്ട്ങ്ങൾ ഒന്നും നോക്കാതെ അതെ ബസിൽ തന്നെ അവരെ ഹോസ്പിറ്റലിൽ എത്തിക്കുകയും അവരുടെ കൂടെ ആരുമില്ല എന്ന് മനസ്സിലാക്കി അതെ ബസിലെ രണ്ട് ജീവനക്കാർ അവരുടെ കൂടെ ഇറങ്ങി ഹോസ്പിറ്റലിലേക്ക് പോവുകയും ചെയ്താണ് വലിയൊരു നന്മയുടെ മനസ്സിന് ഉടമകൾ ആയത്'.

#death #patch #nest #questioning #excessive #speed #private #buses #should #not #lose #sight #these #good #wills

Next TV

Top Stories










News Roundup






Entertainment News