#TrafficReform | കുറ്റ്യാടി ടൗണില്‍ ഗതാഗത പരിഷ്‌കരണവും ശുചിത്വ ബോധവല്‍ക്കരണവും

#TrafficReform | കുറ്റ്യാടി ടൗണില്‍ ഗതാഗത പരിഷ്‌കരണവും ശുചിത്വ ബോധവല്‍ക്കരണവും
Oct 16, 2024 03:36 PM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com)കുറ്റ്യാടി ടൗണ്‍ പരിസരങ്ങളില്‍ പൊലീസ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയോഗം തീരുമാനിച്ചു.

പുതിയ ബസ്സ്റ്റാന്‍ഡില്‍ സ്ഥലപ്പേര് വച്ച് ട്രാക്ക് ബോര്‍ഡ് സ്ഥാപിക്കും.ബസ് തൊഴിലാളികള്‍ക്ക് ശുചിത്വ ബോധവല്‍ക്കരണം നടത്തും. മെയിന്‍ റോഡിലെ സ്വകാര്യ വാഹന പാര്‍ക്കിങ് നിയന്ത്രിക്കും.

പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന ബസുകള്‍ പൊലീസ് സ്റ്റേഷന്‍ സ്റ്റോപ്പില്‍ നിന്നു മാത്രമേ യാത്രക്കാരെ കയറ്റാന്‍ പാടുള്ളൂ.

പഴയ സ്റ്റാന്‍ഡില്‍ നിലവിലുള്ള ആയഞ്ചേരി ബസ് പാര്‍ക്കിങ് പുതിയ സ്റ്റാന്‍ഡിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. ടൗണില്‍ പാര്‍ക്കിങ് ബോധവല്‍ക്കരണം നടത്തും.

റിവര്‍ റോഡ്, ഹൈസ്‌കൂള്‍ പരിസരം, ബസ്സ്റ്റാന്‍ഡ് പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും.

ഓട്ടോ പാര്‍ക്കിങ് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ വ്യാപാരികളുടെയും ഓട്ടോ തൊഴിലാളികളുടെയുംയോഗം വിളിക്കും.

ആവശ്യമായ സ്ഥലങ്ങളില്‍ ദിശാ സൂചക ബോര്‍ഡ് സ്ഥാപിക്കാന്‍ പൊതുമരാമത്തി നോട് ആവശ്യപ്പെടും.തൊട്ടില്‍പാലം റോഡിലെ സമാന്തര ഓട്ടോ സര്‍വീസ് നിര്‍ത്തലാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും.

ഗവ. ആശുപ്രതിക്ക് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രംസ്ഥാപിക്കും.താലൂക്ക് ആശുപത്രിയില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാന്‍ ജില്ലാ പൊലീസ്അധികാരികളോട് ആവശ്യപ്പെടും.

എ.ഐ ക്യാമറയുടെ സ്ഥാനം മാറ്റാന്‍ ആര്‍.ടി.ഒ യോട് ആവശ്യപ്പെടും, തൊട്ടില്‍പാലം റോഡ് വീതികൂട്ടുന്നതിനു പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെടാനും തീരുമാനിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.ന ഫീസ് അധ്യക്ഷത വഹിച്ചു. കുറ്റ്യാടി പൊലീസ് ഇന്‍സ്പെക്ടര്‍ എസ്.ബി.കൈലാസ് നാഥ് വിശദീകരണം നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോ ഹന്‍ദാസ്, പി.പി.ചന്ദ്രന്‍, സബിന മോഹന്‍, എഎംവിഐ എസ്.ഡി.ശ്രീനി, പി.കെ.സുരേ ഷ്, കെ.പി.വത്സന്‍, വി.പി.മൊ യ്തു, എം.എം.നാസര്‍, എ.എസ്. അബ്ബാസ്, സി.എച്ച്.ഷരീഫ്, പി. പി.ദിനേശന്‍, ടി.അശോകന്‍, നിജീഷ് പുളത്തറ, ബഷീര്‍ ചിക്കിസ്, സി.സനീഷ് എന്നിവര്‍ പ്രസംഗിച്ചു

#Traffic #Reform #Sanitation #Awareness #Kuttiadi #Town

Next TV

Related Stories
#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

Oct 18, 2024 11:27 AM

#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

സി.പി.എം പശുക്കടവ് ബ്രാഞ്ച് മെമ്പറും, ഡി.വൈ.എഫ്.ഐ പശുക്കടവ് യൂണിറ്റ് കമ്മറ്റി...

Read More >>
#LeoSolar |  വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

Oct 17, 2024 10:07 PM

#LeoSolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും...

Read More >>
#compensation | 13.15 കോടി ലഭിച്ചു; കുറ്റ്യാടി ബൈപ്പാസ് ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ഉടൻ

Oct 17, 2024 02:14 PM

#compensation | 13.15 കോടി ലഭിച്ചു; കുറ്റ്യാടി ബൈപ്പാസ് ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ഉടൻ

തുക കൈമാറ്റത്തിന് ധനവകുപ്പിൽ നിന്നുമുള്ള വെയ്‌സ് ആൻഡ് മീൻസ് ക്ലിയറൻസും...

Read More >>
#Masamipilovita |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 17, 2024 01:55 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#Award | ഫിലമെൻ്റ്  യുവപ്രതിഭ പുരസ്കാരം 2024 സ്തുതി കൈവേലിക്ക്

Oct 17, 2024 12:34 PM

#Award | ഫിലമെൻ്റ് യുവപ്രതിഭ പുരസ്കാരം 2024 സ്തുതി കൈവേലിക്ക്

സീരിയൽ / സിനാമ രംഗത്തെ അഭിനയം പരിഗണിച്ചാണ്...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

Oct 17, 2024 12:19 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ.അഫീഫ ആദിയലത്തിന്റെ സേവനം

എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
Top Stories










News Roundup