#enteveeduschem| | സജീവന് വീട് സ്വന്തമായ ഉത്രാടപ്പുലരി

#enteveeduschem| | സജീവന് വീട് സ്വന്തമായ ഉത്രാടപ്പുലരി
Sep 14, 2024 06:14 PM | By ShafnaSherin

കായക്കൊടി: (kuttiadi.truevisionnews.com)ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ മാതൃഭൂമിയുമായി ചേർന്ന് നടപ്പാക്കുന്ന എൻ്റെ വീട് പദ്ധതിയിൽ കായക്കൊടി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ സജീവൻ,ഉഷ എന്നവരുടെ കുടുംബത്തിന് നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽ പ്രസിഡണ്ട് ഒ.പി ഷിജിൽ കൈമാറി.

തൻറെ പരിമിതികളെ ഇച്ഛാശക്തി കൊണ്ടും കർമ്മനിരത കൊണ്ടും പോരാടി തോൽപ്പിക്കുന്ന സജീവന് , ജീവിതത്തിലെ പൊന്നോണ പുലരിയാണ് ഇന്ന്.

സ്വന്തമായി ഒരു വീട് എന്ന വലിയ സ്വപ്നം യാഥാർത്ഥ്യമായ ഒരു പൊൻപുലരിയായിരുന്നു സജീവന്റെ കുടുംബത്തിന് മാതൃഭൂമിയും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും എൻറെ ഭവനം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച വീട്,കായക്കൊടി ഗ്രാമ പഞ്ചായത്തും,വിശിഷ്യാ വാർഡ് മെമ്പർ,എം കെ അബ്ദുല്ലത്തീഫും,സഹൃദയരായ സുഹൃത്തുക്കളും ഒന്നിച്ച് കൈകോർത്തപ്പോൾ ഈ പൊൻപുലരിയിൽ, സജീവന്റെ ജീവിതത്തിലെ സവിശേഷ ദിനമായി മാറുകയായിരുന്നു.

ഇന്ന്, ഉത്രാടം നാളിൽ, രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഒ പി ഷിജിൽ ഗ്രാമപഞ്ചായത്ത് മെമ്പർ എം കെ അബ്ദുല്ലത്തീഫ്,മാതൃഭൂമി പ്രതിനിധികളായ ഷനിത്ത് , ദിനേശൻ മാസ്റ്റർ എന്നിവരുടെ സാന്നിധ്യത്തിൽ, സർവ്വശ്രീ, പി കെ നവാസ് മാസ്റ്റർ, കെ പി ശാക്കിർ,സിപി കുമാരൻ, രജീഷ് ടി ,ശ്രീജിത്ത്, ബാലകൃഷ്ണൻ സി.കെ ഹാരിസ് പി.കെ തുടങ്ങിയ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ സാക്ഷികളാക്കി, സജീവനും തൻ്റെ പ്രിയതമ ഉഷ സജീവനും , പുതുതായി നിർമ്മിച്ച വീടിൻറെ താക്കോൽ കൈമാറി.

തൻ്റെ ഉറ്റവരും അയൽവാസികളും ചടങ്ങിന് സാക്ഷിയാവാൻ ഒത്തുചേർന്നു . ആളും ആരവങ്ങളും ഇല്ലാതെ തൻ്റെ അഭിമാനത്തെ കാത്തുസൂക്ഷിച്ചുകൊണ്ട് തനിക്ക്  സ്വന്തമായ വീട് എന്ന വലിയ സ്വപ്നത്തിന്റെ യാഥാർത്ഥ്യവൽക്കരണം നടക്കുന്ന നേരത്തെ സജീവന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരി തന്റെ ക്ഷതമേൽക്കാത്ത അഭിമാനത്തിന്റെത് കൂടിയായിരുന്നു.

ഇതിനുവേണ്ടി മുന്നിൽ നിന്ന് നയിക്കുകയും സർവ്വവിധ പിന്തുണയും പിൻബലവുമായി സദാ കൂടെ നിന്ന, വാർഡ് മെമ്പർ എം.കെ അബ്ദുല്ലത്തീഫിനും ഏറെ സന്തോഷത്തിന്റെ ദിനമായിരുന്നു ഈ ഓണ നാൾ .

#Sajeev #owns #house #Uthradapulari

Next TV

Related Stories
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Oct 18, 2024 03:59 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Masamipilovita |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 18, 2024 01:33 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

Oct 18, 2024 11:27 AM

#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

സി.പി.എം പശുക്കടവ് ബ്രാഞ്ച് മെമ്പറും, ഡി.വൈ.എഫ്.ഐ പശുക്കടവ് യൂണിറ്റ് കമ്മറ്റി...

Read More >>
#LeoSolar |  വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

Oct 17, 2024 10:07 PM

#LeoSolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും...

Read More >>
#compensation | 13.15 കോടി ലഭിച്ചു; കുറ്റ്യാടി ബൈപ്പാസ് ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ഉടൻ

Oct 17, 2024 02:14 PM

#compensation | 13.15 കോടി ലഭിച്ചു; കുറ്റ്യാടി ബൈപ്പാസ് ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര തുക വിതരണം ഉടൻ

തുക കൈമാറ്റത്തിന് ധനവകുപ്പിൽ നിന്നുമുള്ള വെയ്‌സ് ആൻഡ് മീൻസ് ക്ലിയറൻസും...

Read More >>
Top Stories










News Roundup






Entertainment News