#QuizCompetition|നീലക്കുറിഞ്ഞി; പരിസ്ഥിതി പഠനം: ക്വിസ് മത്സരം

#QuizCompetition|നീലക്കുറിഞ്ഞി; പരിസ്ഥിതി പഠനം: ക്വിസ് മത്സരം
May 2, 2024 10:14 PM | By Meghababu

 കുറ്റ്യാടി:(kuttiadi.truevisionnews.com) പരിസ്ഥിതി പഠനത്തിന്റെയും ജൈവ വൈവിധ്യ സംരക്ഷണ ബോധവത്കരണത്തിൻ്റെയും ഭാഗമായി ഹരിതകേരളം മിഷന്‍ ബ്ലോക്ക് തല, ജില്ലാതല പരിസ്ഥിതി ക്വിസ് മല്‍സരവും സംസ്ഥാന ക്യാമ്പും സംഘടിപ്പിക്കുന്നു.

7, 8, 9 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മല്‍സരത്തില്‍ പങ്കെടുക്കാം. ബ്ലോക്ക് / കോര്‍പ്പറേഷന്‍ തലത്തില്‍ പ്രാഥമിക മല്‍സരം മെയ് ഏഴിന് നടക്കും.

ബ്ലോക്ക് തല വിജയികളെ ഉള്‍പ്പെടുത്തി ജില്ലാതല ക്വിസ് മത്സരം മെയ് 10 ന് സംഘടിപ്പിക്കും.

ഇതില്‍ വിജയിക്കുന്ന നാല് പേര്‍ക്ക് മെയ് 20,21,22 തീയ്യതികളില്‍ അടിമാലി ഗവ. ഹൈസ്‌കൂളിലെ 'നീലക്കുറിഞ്ഞി' ജൈവ ജൈവവിധ്യ വിജ്ഞാനകേന്ദ്രത്തില്‍ വേൾഡ് വൈല്‍ഡ് ലൈഫ് ഫണ്ട്, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്,

വിദ്യാകിരണം മിഷന്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവ ജൈവവിധ്യ പഠനോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

#Neelakurinji #Environmental #Studies #QuizCompetition

Next TV

Related Stories
#Farewell |ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 16, 2024 12:32 PM

#Farewell |ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

സമസ്ത നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ ഫൈസി ചീക്കോന്ന് ഉദ്ഘാടനം...

Read More >>
#MMAGRIPARK | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

May 16, 2024 12:29 PM

#MMAGRIPARK | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#arrested| ഭർത്തൃമതിയായ യുവതിക്ക് തുടർച്ചയായി മൊബൈലിൽ നഗ്നചിത്രങ്ങൾ അയച്ച് ശല്യം : യുവാവിനെ പോലീസ് അറസ്റ്റുചെയ്തു

May 15, 2024 08:06 PM

#arrested| ഭർത്തൃമതിയായ യുവതിക്ക് തുടർച്ചയായി മൊബൈലിൽ നഗ്നചിത്രങ്ങൾ അയച്ച് ശല്യം : യുവാവിനെ പോലീസ് അറസ്റ്റുചെയ്തു

നഗ്നചിത്രങ്ങൾ അയച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ്...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 15, 2024 12:51 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#janakiforest|ജാനകി കാട്ടിൽ 54 ഇനം പക്ഷികളെ കണ്ടെത്തി

May 15, 2024 12:31 PM

#janakiforest|ജാനകി കാട്ടിൽ 54 ഇനം പക്ഷികളെ കണ്ടെത്തി

. ഇവയിൽ ഏഴെണ്ണം പശ്ചിമഘട്ടത്തിൽ മാത്രം...

Read More >>
Top Stories