#work| കുറ്റ്യാടി-മണിമല നാളികേര വ്യവസായ പാർക്ക് പ്രവൃത്തി ദ്രുതഗതിയിൽ

#work| കുറ്റ്യാടി-മണിമല നാളികേര വ്യവസായ പാർക്ക് പ്രവൃത്തി ദ്രുതഗതിയിൽ
Mar 28, 2024 09:43 PM | By Kavya N

കുറ്റ്യാടി: (kuttiadinews.com) വടകര താലൂക്കിൽ ആദ്യത്തെ നാളികേര വ്യവസായ പാർക്ക് കുറ്റ്യാടി-മണിമലയിൽ പ്രവൃത്തി ദ്രുതഗതിയിൽ . പ്രധാനമായും നാളീകേരാധിഷ്ഠിത വ്യവസായങ്ങൾക്കായി ഒരുങ്ങുന്ന116 ഏക്കർ വിസ്തൃതിയുള്ള വ്യവസായ പാർക്ക് .

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട പദ്ധതി എന്ന നിലയ്ക്ക് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ അവലോകനങ്ങൾ ഉണ്ടാകാറുണ്ട് . ഈ വർഷം ആദ്യം തന്നെ നടന്ന വിവിധ യോഗങ്ങളിൽ ഉണ്ടായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ മണിമല നാളികേര പാർക്ക് അടുത്തവർഷം തന്നെ വ്യവസായങ്ങൾക്ക് തുറന്നു കൊടുക്കാമെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു വരികയാണ്.

റോഡിനോട് ചേർന്നുള്ള മതിൽ നിർമ്മാണം, ഗേറ്റ്, വാച്ച് റൂം ക്യാബിൻ എന്നിവ മഴക്കാലത്തിനു മുൻപ് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിൻറെ ഭാഗമായി 7.50 കോടി രൂപയുടെ പ്രവർത്തികൾ നടന്നു വരികയാണ്.

കഴിഞ്ഞവർഷം തന്നെ കാടു വെട്ടിത്തെളിക്കൽ പൂർത്തിയായി കഴിഞ്ഞിരുന്നു. കൂടാതെ മുഴുവൻ ഭൂമിയുടെയും ടോപ്പോഗ്രാഫിക്ക് സർവ്വേ പൂർത്തിയാക്കി. വെള്ളം, വൈദ്യുതി എന്നിവ ഈ വർഷം തന്നെ സൈറ്റിൽ ക്രമീകരിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കാടുപിടിച്ച് കാട്ടുമൃഗങ്ങളുടെ ആവാസ കേന്ദ്രമായിരുന്ന മണിമല വ്യവസായങ്ങൾക്കായി ഒരുങ്ങുകയാണ്.

#Kuttiadi #Manimala #Coconut #Industrial #Park #work #fast #pace

Next TV

Related Stories
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 28, 2024 02:14 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#inl|വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം - ഐഎൻഎൽ

Apr 27, 2024 06:00 PM

#inl|വാണിമേലിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയത് അപലപനീയം - ഐഎൻഎൽ

പോളിംഗ് കഴിഞ്ഞ് വിവിധ ഇടങ്ങളിൽ നിന്ന് എത്തിയ നൂറുകണക്കിന് ലീഗുകാരാണ് പോളിംഗ് ബൂത്ത്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 27, 2024 02:50 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#Tokenissued|ടോക്കൺ നൽകി ;  കുറ്റ്യാടി മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:55 PM

#Tokenissued|ടോക്കൺ നൽകി ; കുറ്റ്യാടി മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

പോളിംഗ് ബൂത്തുകളുടെ മുന്നിൽ ക്യൂവിൽ നിന്ന നൂറുകണക്കിന് പേർക്കാണ് ടോക്കൺ...

Read More >>
#KKShailaja| പോളിങ്‌ വര്‍ധിക്കും; എല്‍ഡിഎഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് ജനം ആഗ്രഹിക്കുന്നു - കെ.കെ. ശൈലജ

Apr 26, 2024 02:18 PM

#KKShailaja| പോളിങ്‌ വര്‍ധിക്കും; എല്‍ഡിഎഫിന്റെ എം.പിമാരെ തിരഞ്ഞെടുക്കണമെന്ന് ജനം ആഗ്രഹിക്കുന്നു - കെ.കെ. ശൈലജ

ലോക്സഭാ വോട്ടെടുപ്പിന്റെ ആദ്യ ആറ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 26, 2024 10:06 AM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
Top Stories