#kayakkodi | കായക്കൊടി മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കന്റെ മൃതദേഹം സംസ്കരിച്ചു

#kayakkodi | കായക്കൊടി മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കന്റെ മൃതദേഹം സംസ്കരിച്ചു
Jul 30, 2023 08:34 PM | By Athira V

കായക്കൊടി : കായക്കൊടിയിൽ വയലിൽ ചെളിയിൽ പൂണ്ട നിലയിൽ കണ്ടെത്തിയ മധ്യവയസ്കന്റെ മൃതദേഹം സംസ്കരിച്ചു . ഇന്ന് വൈകീട്ട് 6 : 30യോടെ കോവുക്കുന്ന് മൊട്ടംതറേമ്മൽ തറവാട് വീട്ടിലാണ് മൃതദേഹം സംസ്കരിച്ചത് .

3 :00 മണിയോടെ പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി .

മൊട്ടംതറേമ്മൽ കുഞ്ഞിരാമ (60) നെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത് . കുഞ്ഞിരാമനെ കാണാതായിട്ട് രണ്ട് ദിവസത്തിലധികമായിരുന്നു .

സ്വന്തം വീടില്ലാത്തതിനാൽ കുഞ്ഞിരാമൻ സഹോദരങ്ങളോടൊപ്പം മാറി മാറിയാണ് താമസിച്ചിരുന്നത് . ഭാര്യയും മകളും ഉണ്ടെങ്കിലും ഇപ്പോൾ ഒന്നിച്ചെല്ല താമസം .

ഇയാളെ കാണാതായത് മുതൽ ബന്ധുക്കൾ തമ്മിൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല . ഇന്ന് പകൽ വയലിൽ വാഴക്കുല കൊത്തുകയായിരുന്ന യുവാവ് ദുർഗന്ധം അനുഭവപ്പെട്ട തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ചെളിയിൽ പൂണ്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും സംഭവ സ്ഥലത്തെത്തി . കല്ലാച്ചി കോടതിയിൽ ജോലി ചെയ്യുന്ന സഹോദരൻ ശ്രീധരനാണ് മൃതദേഹം തിരിച്ചറിഞ്ഞത് . തോർത്തുമുണ്ട് മാത്രം ഉടുത്ത നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത് .

#kayakkodi # Body #found #dead #cremated

Next TV

Related Stories
#KPKunhammadkutty | ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; നിയമസഭയിൽ ചോദ്യം ഉന്നയിച്ച് കെ.പി കുഞ്ഞമ്മത് കുട്ടി എം എൽ എ

Oct 18, 2024 05:19 PM

#KPKunhammadkutty | ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; നിയമസഭയിൽ ചോദ്യം ഉന്നയിച്ച് കെ.പി കുഞ്ഞമ്മത് കുട്ടി എം എൽ എ

നാദാപുരം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണം നടത്തി നാദാപുരം ജെ എഫ് സി എം ഇൽ കുറ്റപത്രം...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Oct 18, 2024 03:59 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Masamipilovita |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 18, 2024 01:33 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

Oct 18, 2024 11:27 AM

#jaundice | മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

സി.പി.എം പശുക്കടവ് ബ്രാഞ്ച് മെമ്പറും, ഡി.വൈ.എഫ്.ഐ പശുക്കടവ് യൂണിറ്റ് കമ്മറ്റി...

Read More >>
#LeoSolar |  വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

Oct 17, 2024 10:07 PM

#LeoSolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും...

Read More >>
Top Stories










News Roundup






Entertainment News