എത്തിനോട്ടം വൈറലായി; ആരൊക്കെയുണ്ട് ക്ലാസിൽ? നാലാംക്ലാസുകാരന്റെ എത്തിനോട്ടം വൈറലായി

എത്തിനോട്ടം വൈറലായി; ആരൊക്കെയുണ്ട് ക്ലാസിൽ? നാലാംക്ലാസുകാരന്റെ എത്തിനോട്ടം വൈറലായി
Nov 3, 2021 08:56 AM | By Susmitha Surendran

കുറ്റ്യാടി : മൊബൈൽ ഫോണിൽ കേട്ട വരെയെല്ലാം ഒന്നു കാണണമെന്ന ആഗ്രഹത്തിൽ വിദ്യാർത്ഥിയുടെ ക്ലാസ് മുറിയിലേക്കുള്ള എത്തിനോട്ടം വൈറലായി. കൂട്ടുകാരായി ആരൊക്കെയുണ്ട് ക്ലാസിൽ? എന്ന ആകാംശയാണ് നാലാംക്ലാസുകാരന്റെ വൈറൽ ചിത്രത്തിലൂടെ പുറത്ത് വന്നത്.

സ്കൂൾ തുറന്നപ്പോൾ‌‌ രണ്ടാം ബാച്ചിലുൾപ്പെട്ടതു കാരണം ക്ലാസിലിരിക്കാൻ സാധിക്കാത്തതിന്റെ സങ്കടവുമായി സ്കൂളിന്റെ ജനാലയ്ക്കരികിൽ എത്തിയ നാലാംക്ലാസുകാരന്റെ ഫോട്ടോ നവമാധ്യമങ്ങളിൽ വൈറലായത്. നരിപ്പറ്റ നോർത്ത് എൽ.പി. സ്കൂളിൽ പഠിക്കുന്ന ദേവതീർഥാണ് തന്റെ കൂട്ടുകാരെ കാണാൻവന്നത്. 20 കുട്ടികളുള്ള ക്ലാസിൽ ദേവതീർഥ്‌ ഉൾപ്പെടെ 10 പേർക്ക് വെള്ളിയാഴ്ചയാണ് ക്ലാസ് തുടങ്ങുന്നത്.

ബാക്കി 10 പേരാണ് ആദ്യബാച്ചിൽ ഉൾപ്പെട്ടത്. സർക്കാർ മാർഗനിർദേശപ്രകാരം ക്ലാസുകളിലെ കുട്ടികളെ ബാച്ചാക്കിത്തിരിച്ചാണ് സ്കൂളിൽ എത്തിക്കുന്നത്. ആദ്യത്തെ മൂന്നുദിവസം ഒരുബാച്ചും തുടർന്നുള്ള മൂന്നുദിവസം അടുത്തബാച്ചും. ഇതുകാരണം ഒരു ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് തന്നെ പരസ്പരം കാണാനാവാത്ത സ്ഥിതിയാണ്.

സ്കൂളിന്റെ പിന്നിലാണ് ദേവതീർഥിന്റെ വീട്. വീടിന്റെ കൈയാലയിൽനിന്ന് കുനിഞ്ഞ് തന്റെ ക്ലാസിലേക്ക് നോക്കുന്ന ദേവതീർഥിന്റെ ചിത്രം സ്കൂളിലെ അധ്യാപികമാരിലാരോ മൊബൈലിൽ പകർത്തി നവമാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു.

നിരവധിപേരാണ് നിമിഷങ്ങൾക്കകം അത് ഷെയർ ചെയ്തത്. ചേലക്കാട് അഗ്നിരക്ഷാസേനയിലെ ജീവനക്കാരനായ അനീഷ് ഒരപ്പിലിന്റെയും നീതിയുടെയും മകനാണ് ദേവതീർഥ്‌.

The fourth-grader's gaze went viral

Next TV

Related Stories
പുഴയോരത്ത് വിശ്രമം ഒപ്പം കുതിര സവാരിയും; സന്ദർശകർക്ക് വൈവിധ്യമൊരുക്കി എംഎം അഗ്രി പാർക്ക്

Mar 28, 2022 10:18 PM

പുഴയോരത്ത് വിശ്രമം ഒപ്പം കുതിര സവാരിയും; സന്ദർശകർക്ക് വൈവിധ്യമൊരുക്കി എംഎം അഗ്രി പാർക്ക്

പുഴയോരത്ത് വിശ്രമം ഒപ്പം കുതിര സവാരിയും, സന്ദർശകർക്ക് വൈവിധ്യമൊരുക്കി എംഎം അഗ്രി...

Read More >>
വൈദ്യുതി ക്ഷാമം ; സി എൻ ജി നിറക്കാൻ കഴിയാതെ വാഹനങ്ങൾ വലയുന്നു

Jan 18, 2022 08:40 PM

വൈദ്യുതി ക്ഷാമം ; സി എൻ ജി നിറക്കാൻ കഴിയാതെ വാഹനങ്ങൾ വലയുന്നു

വടകര താലൂക്കിലെ ഏക സി എൻ ജി പമ്പിൽ കടുത്ത വൈദ്യുതി ക്ഷാമം....

Read More >>
കൂട്ടബലാത്സംഗം; പിടിയിലായ പ്രതികളുടെ സംഘത്തിൽ കൂടുതൽ പെൺകുട്ടികൾ?

Oct 22, 2021 07:03 AM

കൂട്ടബലാത്സംഗം; പിടിയിലായ പ്രതികളുടെ സംഘത്തിൽ കൂടുതൽ പെൺകുട്ടികൾ?

ജാനകിക്കാട്ടിൽ കായക്കൊടി സ്വദേശിയായ 17-കാരിയെ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്....

Read More >>
ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലക്കി നല്‍കി; ക്രൂരമായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി

Oct 21, 2021 03:46 PM

ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലക്കി നല്‍കി; ക്രൂരമായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി

തന്നോടു പ്രണയം നടിച്ചു പെരുമാറിയ പ്രതി സായൂജ് വിനോദ സഞ്ചാര കേന്ദ്രം കാണിച്ചു തരാമെന്നു പറഞ്ഞാണ് ജാനകി കാട്ടില്‍ എത്തിച്ചത്. ഈ സമയം ഇയാള്‍ക്കൊപ്പം...

Read More >>
പാറക്കടവിന്റെ അഭിമാനം:സേതുലക്ഷ്മിയെ അഭിനന്ദിച്ചു

Sep 23, 2021 02:23 PM

പാറക്കടവിന്റെ അഭിമാനം:സേതുലക്ഷ്മിയെ അഭിനന്ദിച്ചു

ഇന്ത്യൻ അസോസിയേഷൻ ഫോർ ഫിസിക്സ് ടീച്ചേഴ്സ് അഖിലേന്ത്യാ തലത്തിൽ നടത്തിയ നാഷനൽ ഗ്രാജുവേറ്റ് ഫിസിക്സ് എക്സാമിനേഷനിൽ കേരളത്തിൽ നിന്നും സ്റ്റേറ്റ്...

Read More >>
കോസ്റ്റ്യൂമും ലൈറ്റും ക്യാമറയും ഒന്നും വേണ്ട : മൂന്നു വയസ്സുകാരി വൈറലായത് നിമിഷങ്ങൾ കൊണ്ട്

Sep 23, 2021 02:20 PM

കോസ്റ്റ്യൂമും ലൈറ്റും ക്യാമറയും ഒന്നും വേണ്ട : മൂന്നു വയസ്സുകാരി വൈറലായത് നിമിഷങ്ങൾ കൊണ്ട്

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഭാഗത്തെ നരിക്കൂട്ടുംചാൽ നാരോള്ളതിൽ നസീറിന്റെ മകൾ ഹൻഫ ഫാത്തിമയാണ് സ്വന്തമായി എടുത്ത വീഡിയോ വഴി...

Read More >>
Top Stories