വോട്ടര്‍ പട്ടിക; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

വോട്ടര്‍ പട്ടിക; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
Aug 16, 2022 10:03 PM | By Adithya V K

 കുറ്റ്യാടി: വോട്ടര്‍ പട്ടിക പുതുക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കലക്ട്രേറ്റില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു.

ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡിയുടേയും ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ. ഹിമയുടേയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വോട്ടര്‍ പട്ടിക പുതുക്കല്‍, അപേക്ഷാ സമര്‍പ്പണരീതി, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചു.

മികച്ച നടത്തിപ്പിനായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ പൂര്‍ണ്ണപിന്തുണ ആവശ്യമാണെന്ന് ഡെപ്യുട്ടി കലക്ടര്‍ പറഞ്ഞു. നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരു സമ്മതിദായകന് ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാം.

ഒരേ ആളിന്റെ പേരുതന്നെ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഒന്നില്‍ കൂടുതല്‍ തവണ ഉണ്ടെങ്കിലോ അല്ലെങ്കില്‍ ഇതേ ആളിന്റെ പേര് മറ്റൊരു മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു തിരിച്ചറിയാനും വോട്ടര്‍മാരുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിനും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരണങ്ങള്‍ ആധികാരികമാക്കുന്നതിനും വേണ്ടിയാണ് നിലവിലുള്ള വോട്ടര്‍മാരില്‍നിന്ന് സ്വമേധയാ ആധാര്‍ നമ്പര്‍ ശേഖരിക്കുന്നതെന്ന് ഡെപ്യുട്ടി കലക്ടര്‍ പറഞ്ഞു.

രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.കെ മുഹമ്മദ്(സിപിഐഎം), പി.എം അബ്ദുറഹിമാന്‍(ഐഎന്‍സി), കെ.മൊയ്ദീന്‍ കോയ(ഐയുഎംഎല്‍), കെ.ബീരാന്‍കുട്ടി(ജെഡിഎസ്), തഹസില്‍ദാര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

voter list; A meeting of political party representatives was held

Next TV

Related Stories
വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

Oct 1, 2022 11:08 PM

വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ തുടങ്ങി

വിപുലമായ ലൈബ്രറി; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമി എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ...

Read More >>
ആഘോഷമാക്കാം;  അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം

Oct 1, 2022 11:04 PM

ആഘോഷമാക്കാം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം

ആഘോഷമാക്കാം; അപൂർവ്വ കാഴ്ചകളും വിജ്ഞാന പരിപാടികളുമായി വടകര...

Read More >>
പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

Oct 1, 2022 11:00 PM

പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

പരിചയസമ്പന്നരായ അധ്യാപകർ; തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം...

Read More >>
ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

Oct 1, 2022 10:56 PM

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും

ആർട്ടിക്ക്; വടകരയ്ക്ക് അഭിമാനമായി ഒരു ഫർണ്ണിച്ചർ മാളും...

Read More >>
സൗജന്യ ക്യാമ്പ് ഇന്ന്; ഡോ: പ്രീനയുടെ നേതൃത്വത്തിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ് ഇന്ന് പാർക്കോയിൽ

Oct 1, 2022 01:50 PM

സൗജന്യ ക്യാമ്പ് ഇന്ന്; ഡോ: പ്രീനയുടെ നേതൃത്വത്തിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ് ഇന്ന് പാർക്കോയിൽ

സൗജന്യ ക്യാമ്പ് ഇന്ന്; ഡോ: പ്രീനയുടെ നേതൃത്വത്തിൽ സൗജന്യ ആസ്തമ - അലർജി ക്യാമ്പ് ഇന്ന് പാർക്കോയിൽ...

Read More >>
തൊഴിൽ വേണോ...? തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

Sep 30, 2022 08:25 PM

തൊഴിൽ വേണോ...? തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം ടെക്

തൊഴിൽ വേണോ...? തൊഴിലധിഷ്ടിത കോഴ്സുകളുമായി പ്രോം...

Read More >>
Top Stories