വിഷ്ണുവിന്റെ മരണം; സുഹൃത്ത് അഖിൽ റിമാന്റിൽ

വിഷ്ണുവിന്റെ മരണം; സുഹൃത്ത് അഖിൽ റിമാന്റിൽ
Aug 13, 2022 08:53 PM | By Vyshnavy Rajan

കുറ്റ്യാടി കുറ്റ്യാടി കൈവേലിയിൽ യുവാവ് തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ സുഹൃത്ത് അഖിൽ റിമാന്റിൽ. വളയം ചുഴലി സ്വദേശി പാറയുള്ള പറമ്പത്ത് വിഷ്ണു (28) ആണ് മരിച്ചത്. വിഷ്ണുവിന്റെ മരണത്തിനു മുൻപ് തന്നെ അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിഷ്ണുവിന്റെ മരണം സ്ഥിരീകരിച്ചതോടെയാണ് അഖിലിനെ കൊലക്കുറ്റം ചുമത്തി നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് വിഷ്ണു മരിച്ചത്. തലക്കേറ്റ മാരകമായ മർദ്ദനമാണ് മരണകാരണം. രണ്ട് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ പിന്നിൽ സദാചാര വിഷയമെന്നാണ് പൊലീസ് പറയുന്നത്.


അർദ്ധരാത്രി അബോധാവസ്ഥയിൽ കൈവേലി ചീക്കോന്ന് യുപി സ്കൂൾ പരിസരത്തെ റോഡരികിൽ കിടന്ന വിഷ്ണുവിനെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുറ്റ്യാടി പൊലീസ് ആണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവസ്ഥലത്ത് നിന്ന് വിഷ്ണുവിന്റെ സ്കൂട്ടർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വളയം പെട്രോൾ പമ്പ് ജീവനക്കാരനായിരിക്കെ അടുത്തിടെ മരിച്ച കൃഷ്ണന്റെയും സുമതിയുടെയും മകനാണ് വിഷ്ണു. ഷിൻസിയാണ് സഹോദരി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി തൊഴിലാളിയായിരുന്നു വിഷ്ണു. വടകര പുറങ്കര സ്വദേശിനി ശ്രേയയെ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു.

Death of Vishnu; Friend Akhil remanded

Next TV

Related Stories
#rally|കായക്കൊടിയിൽ എൽഡിഎഫ് പഞ്ചായത്ത്‌ റാലി

Apr 19, 2024 03:31 PM

#rally|കായക്കൊടിയിൽ എൽഡിഎഫ് പഞ്ചായത്ത്‌ റാലി

ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി കെ പുഷ്പജ ഉദ്ഘാടനം...

Read More >>
#cyberattack|കെ കെ ശൈലജയ്ക്ക്  നേരെയുള്ള സൈബർ അക്രമണം : തൊട്ടിൽപ്പാലം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

Apr 19, 2024 12:48 PM

#cyberattack|കെ കെ ശൈലജയ്ക്ക് നേരെയുള്ള സൈബർ അക്രമണം : തൊട്ടിൽപ്പാലം സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

യൂത്ത് കോൺഗ്രസ് പ്രവർത്തകനായ തൊട്ടിൽപ്പാലം സ്വദേശി മെബിൻജോസിനെതിരെയാണ് തൊട്ടിൽപ്പാലം പോലീസ് കേസ് രജിസ്റ്റർ...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 19, 2024 11:09 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#arrested|പാനൂർ ബോംബ് സ്‌ഫോടനം : വടകര സ്വദേശി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

Apr 18, 2024 11:27 PM

#arrested|പാനൂർ ബോംബ് സ്‌ഫോടനം : വടകര സ്വദേശി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

പാനൂരിലെ ബോംബ് കേസിലെ പ്രതികള്‍ക്ക് എവിടെനിന്ന് സ്‌ഫോടക വസ്തുക്കള്‍ കിട്ടിയെന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ...

Read More >>
#viralsong|കുറ്റ്യാടി ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ ഗാനാലാപനം വൈറൽ

Apr 18, 2024 03:25 PM

#viralsong|കുറ്റ്യാടി ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ ഗാനാലാപനം വൈറൽ

'നീലനിലാവിന്റെ തോണിയിലേറുമ്പോൾ നീലാംബരിക്കിന്നു നാണം' എന്നുതുടങ്ങുന്ന ഗാനമിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 18, 2024 12:18 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
Top Stories