കാടിറങ്ങി എത്തിയവർ?; മാവോയിസ്റ്റ് പോസ്റ്റർപതിച്ചവർ കാട്ടിൽ നിന്നെത്തിയവർ

കാടിറങ്ങി എത്തിയവർ?; മാവോയിസ്റ്റ്  പോസ്റ്റർപതിച്ചവർ കാട്ടിൽ നിന്നെത്തിയവർ
Jul 3, 2022 09:15 AM | By Vyshnavy Rajan

കുറ്റ്യാടി : കാടിറങ്ങിയെത്തിയവരാണ് മാവോയിസ്റ്റ് പോസ്റ്റർപതിച്ചതെന്ന് സൂചന. ഇവർ കാട്ടിലേക്ക് തന്നെ മടങ്ങിയെന്ന് നിഗമനം. കരുതൽമേഖലയ്ക്കെതിരേയാണ് മരുതോങ്കര പശുക്കടവിൽ മാവോവാദികളുടെപേരിൽ പോസ്റ്റർ. തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.

പശുക്കടവ് ടൗണിലെ കടയിലെ ചുമരുകളിലാണ് സി.പി.ഐ. (മാവോയിസ്റ്റ്) ബാണാസുര ഏരിയാകമ്മിറ്റിയുടെപേരിൽ പോസ്റ്ററുകൾ പതിച്ചതായി കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. പശുക്കടവ് സ്വദേശിയുടെ ചായക്കടയിലും പരിസരത്തുമാണ് കരുതൽമേഖലയ്ക്കെതിരേ ആറോളം പോസ്റ്ററുകൾ കണ്ടത്.

പോരാടുന്ന കർഷക, അധ്വാനിക്കുന്ന ജനങ്ങൾക്ക് വിപ്ലവാഭിവാദ്യങ്ങൾ, ബഫർസോൺ നീക്കത്തെ ചെറുക്കുക, പോരാട്ടത്തിനിറങ്ങിയ കർഷകർക്ക് അഭിവാദ്യങ്ങൾ എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ എഴുതിയിട്ടുള്ളത്. നാദാപുരം ഡിവൈ.എസ്.പി. വി.വി. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ഡോഗ് സ്ക്വാഡ്, ഫൊറൻസിക്, വിരലടയാളവിദഗ്‌ധരും സ്ഥലത്തെത്തി. ഇതിനിടെ ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നായ കാട്ടിലേക്കാണ് ഓടിപ്പോയത്. അതിനാൽ പോസ്റ്റർപതിച്ചവർ കാട്ടിലേക്കുതന്നെ മടങ്ങിയെന്നാണ് നിഗമനം.

സമീപത്തെ സി.സി.ടി.വി. ദൃശ്യവും പോലീസ് പരിശോധിക്കുന്നുണ്ട്. മാസങ്ങൾക്കുമുമ്പ് പശുക്കടവിൽ ആയുധധാരികളായ മാവോവാദികളെത്തുകയും രണ്ട് വീടുകളിൽനിന്ന് അരിയും ഭക്ഷണസാധനങ്ങളും ശേഖരിക്കുകയും സർക്കാർവിരുദ്ധ ലഘുലേഖ വിതരണവും നടത്തിയിരുന്നു. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.

Those who came from the forest?; Those with Maoist posters came from the forest

Next TV

Related Stories
#ShafiParambil |കുറ്റ്യാടിയെ പ്രകമ്പനം കൊളളിച്ച് ഷാഫി പറമ്പിലിൻ്റെ റോഡ് ഷോ

Mar 29, 2024 07:45 PM

#ShafiParambil |കുറ്റ്യാടിയെ പ്രകമ്പനം കൊളളിച്ച് ഷാഫി പറമ്പിലിൻ്റെ റോഡ് ഷോ

ഇതിനൊക്കെയുള്ള നന്ദി, വാക്കുകളിൽ ഒതുങ്ങില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഞാൻ ചിത്രങ്ങൾ മോർഫ് ചെയ്തു എന്നൊക്കെ പറഞ്ഞ് ആരൊക്കെയോ കേസ്...

Read More >>
#LuluSarees |ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ നേട്ടങ്ങളോടെ

Mar 29, 2024 07:09 PM

#LuluSarees |ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ നേട്ടങ്ങളോടെ

#LuluSarees |ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ...

Read More >>
#drowned | കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

Mar 29, 2024 06:42 PM

#drowned | കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

പോണ്ടിച്ചേരിയിൽ നിന്നും അഞ്ച് വിദ്യാർത്ഥി സുഹൃത്തുക്കൾ ഒരുമിച്ച് എത്തിയയായിരുന്നു. ഇവരിൽ ഒരാളാണ്...

Read More >>
#work| കുറ്റ്യാടി-മണിമല നാളികേര വ്യവസായ പാർക്ക് പ്രവൃത്തി ദ്രുതഗതിയിൽ

Mar 28, 2024 09:43 PM

#work| കുറ്റ്യാടി-മണിമല നാളികേര വ്യവസായ പാർക്ക് പ്രവൃത്തി ദ്രുതഗതിയിൽ

റോഡിനോട് ചേർന്നുള്ള മതിൽ നിർമ്മാണം, ഗേറ്റ്, വാച്ച് റൂം ക്യാബിൻ എന്നിവ മഴക്കാലത്തിനു മുൻപ് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിൻറെ ഭാഗമായി...

Read More >>
#kkshailaja|സ്ഥാനാർഥി പര്യടനം ; കെ കെ ഷൈലജ നാളെ വടകര നിയോജക മണ്ഡലത്തിൽ

Mar 28, 2024 08:34 PM

#kkshailaja|സ്ഥാനാർഥി പര്യടനം ; കെ കെ ഷൈലജ നാളെ വടകര നിയോജക മണ്ഡലത്തിൽ

വടകര ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ വെള്ളിയാഴ്ച വടകര നിയോജക മണ്ഡലത്തിൽ പര്യടനം...

Read More >>
#LuluSarees |ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ നേട്ടങ്ങളോടെ

Mar 28, 2024 08:31 PM

#LuluSarees |ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ നേട്ടങ്ങളോടെ

ഗുണമേന്മക്കും വിലക്കുറവിനുമൊപ്പം കുറ്റ്യാടി ലുലു സാരീസ് സന്ദർശിക്കാൻ മറ്റൊരു കാരണം കൂടെ ഉപഭോക്താക്കൾക്ക് ലുലു സാരീസ് അവതരപ്പിക്കുന്ന വാല്യൂ...

Read More >>
Top Stories