നരിപ്പറ്റ : മലയോര മേഖലയിൽ കാലവർഷം കനക്കുന്നു നഷ്ടങ്ങളും. നരിപ്പറ്റയിൽ കിണർ ഇടിഞ്ഞു താണു മഴയെ തുടർന്നാണ് കിണർ ഇടിഞ്ഞു താഴ്ന്നത്.
നരിപ്പറ്റ പഞ്ചായത്ത് നാലാം വാർഡിൽ മാക്കാവുമ്മലില് തവരം കണ്ടി മുനീറിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇന്നലെ രാത്രി ഏഴ് മണിയോടെ ഇടിഞ്ഞു താഴ്ന്നത്.
കിണറിന് ചുറ്റും കൽക്കെട്ടുള്ള കിണറിന് കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. വലിയ ശബ്ദത്തോടെയാണ് കിണർ ആദ്യം മണ്ണിലേക്ക് പകുതിയോളം താഴ്ന്നത്.
പിന്നീട് കിണറിനുള്ളിൽ നിന്നും കലങ്ങിയ വെള്ളം പുറത്തേക്ക് തെറിച്ചു. സമീപത്ത് ആളുകളൊന്നും ഇല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി.
ഇപ്പോൾ കിണറിരുന്ന സ്ഥലത്ത് വലിയ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. അഞ്ച് വർഷത്തോളം പഴക്കമുള്ള കിണറാണിത്.
Seasons are heavy and losses; The well collapsed in Naripatta