കായക്കൊടി : കോൺഗ്രസ് മുൻ നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ടും ഡിസിസി അംഗവും വട്ടോളി നാഷണൽ ഹൈസ്കൂൾ അധ്യാപകനുമായിരുന്ന പരപ്പുമ്മൽ കുഞ്ഞബ്ദുല്ല മാസ്റ്റർ (88) നിര്യാതനായി.
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കായക്കൊടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. കായക്കൊടി ഗ്രാമപഞ്ചായത്ത് മെമ്പർ, കായക്കൊടി മഹല്ല് പ്രസിഡണ്ട്, കായക്കൊടി ഹൈസ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.
ജമീല, സുലൈഖ, ഹാജറ, സാജിദ് (ഷാർജ ഇലക്ട്രിസിറ്റി), സാബിറ എന്നിവർ മക്കളാണ്. കളത്തിൽ അബ്ദുൽ ഹമീദ് (വാണിമേൽ), എട്ടുതെങ്ങിൽ മുഹമ്മദ് കോയ (വെള്ളിയൂർ), കൊളക്കണ്ടത്തിൽ ബഷീർ (പാറക്കടവ്, പാൻഗൾഫ് ഫർണിച്ചർ ദുബൈ ), ഒതിയോത്ത് ചക്കര അബ്ദുൽ ഗഫൂർ (കുറ്റ്യാടി- വളയന്നൂർ), താഴെവടക്കേടത്ത് ജസീറ (ചെമ്മരത്തൂർ) എന്നിവർ മരുമക്കളാണ്.
സഹാദരങ്ങൾ: ബിയ്യാത്തു, പരേതരായ കുഞ്ഞിപ്പാത്തു, കുഞ്ഞമ്മദ്, അന്ത്രു, പോക്കർ, മാമി.
Congress leader Parappummal Kunjabdullah Master has passed away