---
title: "'ബിൽഡ് യുവർ ഡ്രീംസ്’; വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം"
english_title: "‘Build Your Dreams’: Free Civil Service Coaching for Students"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/393164/build-your-dreams-free-civil-service-coaching"
published_at: "2026-11-25T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06cbf67f780_build-your-dreams-free-civil-service-training.jpg"
keywords: ["CivilService", "ScholarshipExam", "Kuttiadi", "StudentTraining", "ParakkalAbdullah", "StudentCoaching"]
---

# 'ബിൽഡ് യുവർ ഡ്രീംസ്’; വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം

> **Lead Summary:** **കുറ്റ്യാടി : നി**യോജകമണ്ഡലത്തിലെ വിദ്യാർത്ഥികളെ സിവിൽ സർവീസസ് മേഖലയിലേക്ക് കൈപിടിച്ചുയർത്തുന്നതിനായി പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ ‘ബിൽഡ് യുവർ ഡ്രീംസ്’ പദ്ധതിയുടെ ഭാഗമായി സൗജന്യ സിവിൽ സർവീസസ് സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നു.

## Article Content

**കുറ്റ്യാടി : നി**യോജകമണ്ഡലത്തിലെ വിദ്യാർത്ഥികളെ സിവിൽ സർവീസസ് മേഖലയിലേക്ക് കൈപിടിച്ചുയർത്തുന്നതിനായി പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ ‘ബിൽഡ് യുവർ ഡ്രീംസ്’ പദ്ധതിയുടെ ഭാഗമായി സൗജന്യ സിവിൽ സർവീസസ് സ്കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നു.

നവംബർ 29ന് രാവിലെ 9.30-ന് ആയഞ്ചേരി തറോപൊയിൽ റഹ്‌മാനിയ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് സ്കോളർഷിപ്പ് പരീക്ഷ നടക്കുക. പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മണ്ഡലത്തിലെ 25 മിടുക്കരായ വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസസ് പരിശീലനം നൽകുമെന്ന് എംഎൽഎ അറിയിച്ചു.

മണ്ഡലത്തിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും ഉന്നത ഉദ്യോഗസ്ഥ തലങ്ങളിലേക്ക് പ്രാദേശികമായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡിഗ്രി പൂർത്തിയാക്കിയ താല്പര്യമുള്ള വിദ്യാർത്ഥികൾ https://forms.gle/ZG1GkCHDXjDLnHv26 എന്ന ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

Under the ‘Build Your Dreams’ initiative, MLA Parakkal Abdullah is conducting a free civil service scholarship exam for students in the Kuttiadi constituency. The exam will be held on November 29, and 25 selected candidates will receive free civil service training.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/393164/build-your-dreams-free-civil-service-coaching)