---
title: "ശാസ്ത്രപഥം 9.0: വിദ്യാർത്ഥികൾക്ക് നൂതന ആശയങ്ങളുമായി പരിശീലന ക്യാമ്പ്"
english_title: "Shastrapatham 9.0: Training Camp Sparks Innovative Ideas Among Students"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/392030/shastrapatham-9-0-training-camp-students"
published_at: "2026-11-17T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc6dd5e89b4_shastrapatham-9-0-training-camp-students.jpg"
keywords: ["YoungInnovators", "DesignThinking", "StudentInnovation", "KeralaEducation", "InnovationCamp"]
---

# ശാസ്ത്രപഥം 9.0: വിദ്യാർത്ഥികൾക്ക് നൂതന ആശയങ്ങളുമായി പരിശീലന ക്യാമ്പ്

> **Lead Summary:** കുന്നുമ്മൽ: വിദ്യാർത്ഥികളിലെ സർഗാത്മകതയും ശാസ്ത്രീയ ചിന്തയും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ (വൈ.ഐ.പി) ഭാഗമായി കുന്നുമ്മൽ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ‘ശാസ്ത്രപഥം 9.0’ ദ്വിദിന ഡിസൈൻ തിങ്കിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

കുന്നുമ്മൽ: വിദ്യാർത്ഥികളിലെ സർഗാത്മകതയും ശാസ്ത്രീയ ചിന്തയും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ (വൈ.ഐ.പി) ഭാഗമായി കുന്നുമ്മൽ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ‘ശാസ്ത്രപഥം 9.0’ ദ്വിദിന ഡിസൈൻ തിങ്കിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

സമൂഹത്തിലെ വിവിധ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവയ്ക്ക് നൂതനവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കുന്നുമ്മൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രത്നവല്ലി കെ.എം. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബി.പി.സി. നിസാർ എടത്തിൽ അധ്യക്ഷത വഹിച്ചു. ട്രെയിനർ റാഷിദ് ഫാനൂസ് പദ്ധതി വിശദീകരിച്ചു.

കുന്നുമ്മൽ ബി.ആർ.സി. പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. കെ. പ്രകാശൻ മാസ്റ്റർ, എ.ടി.കെ. നൈസാം മാസ്റ്റർ, സഹീർ മുറിച്ചാണ്ടി എന്നിവർ സംസാരിച്ചു. പി. പ്രമോദ് മാസ്റ്റർ സ്വാഗതവും ഇ.പി. മുഹമ്മദലി മാസ്റ്റർ നന്ദിയും പറഞ്ഞു.

വിദ്യാർത്ഥികളിൽ നവീന ചിന്തയും ഗവേഷണ മനോഭാവവും പ്രശ്നപരിഹാര ശേഷിയും വളർത്തുന്നതിന് ക്യാമ്പ് ഏറെ സഹായകമായി.

Kunnummal BRC organized a two-day design thinking training camp, ‘Shastrapatham 9.0’, under the Young Innovators Program to encourage creativity, scientific thinking, and innovation among students. The camp aimed to help students identify social problems and develop practical, innovative solutions.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/392030/shastrapatham-9-0-training-camp-students)