---
title: "പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് കരുതലിന്റെ ചിറകേകി ‘ചിറകുകൾ 2026’; സ്നേഹസംഗമം അവിസ്മരണീയമായി"
english_title: "‘Chirakukal 2026’ Gives Wings of Care to Children with Special Needs"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/391660/chirakukal-2026-special-needs-children-solidarity-meet"
published_at: "2026-11-14T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af890ce2ebe5_chirakukal-2026-special-needs-children-solidarity-meet.jpg"
keywords: ["SpecialNeedsChildren", "InclusiveEducation", "SamagraShikshaKerala", "ChildWelfare"]
---

# പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് കരുതലിന്റെ ചിറകേകി ‘ചിറകുകൾ 2026’; സ്നേഹസംഗമം അവിസ്മരണീയമായി

> **Lead Summary:** കക്കട്ടിൽ: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ ചേർത്തുനിർത്താനും അവരുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും കരുത്തേകാനും സമൂഹം എന്നും കൂടെയുണ്ടാകുമെന്ന് നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് പറഞ്ഞു. ശിശുദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷാ കേരളം കുന്നുമ്മൽ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ചിറകുകൾ 2026’ സ്നേഹസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കക്കട്ടിൽ: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ ചേർത്തുനിർത്താനും അവരുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും കരുത്തേകാനും സമൂഹം എന്നും കൂടെയുണ്ടാകുമെന്ന് നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് പറഞ്ഞു. ശിശുദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷാ കേരളം കുന്നുമ്മൽ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ചിറകുകൾ 2026’ സ്നേഹസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ഒത്തുചേർന്ന സംഗമം സ്നേഹത്തിന്റെയും കരുതലിന്റെയും പങ്കുവെക്കലിന്റെയും അപൂർവ വേദിയായി. കുട്ടികളുടെ കഴിവുകളും സർഗാത്മകതയും ആഘോഷമാക്കിയ പരിപാടി പങ്കെടുത്തവർക്കെല്ലാം ഹൃദ്യമായ അനുഭവമായി. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ സന്തോഷവും ആത്മവിശ്വാസവും പകരുന്നതായിരുന്നു ഓരോ നിമിഷവും.

നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന മണ്ണ്യൂർ അധ്യക്ഷത വഹിച്ചു. ബി.പി.സി നിസാർ എടത്തിൽ സ്വാഗതം പറഞ്ഞു. ഡോ. ഡി.സച്ചിത്ത് രക്ഷാകർതൃ ബോധവത്കരണ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ കാർത്തി സി. രാജീവൻ അതിഥിയായിരുന്നു.

ഇസ്മായിൽ നാദാപുരം നയിച്ച ഗാനവിരുന്ന് സദസ്സിന് സംഗീതത്തിന്റെ മധുരാനുഭവം സമ്മാനിച്ചു. അമിഗോസ് സ്പോർട്സ് ക്ലബ്ബ് കണ്ടോത്ത്കുനി സ്പോൺസർ ചെയ്ത ഉപഹാരങ്ങൾ മാംഗോ റഫീഖ് കൈമാറി.

കക്കട്ടിൽ കരുണ ഹോസ്പിറ്റൽ മാനേജർ ഷാജി കെ, സി.കെ. ഖാസിം, സി.സൂപ്പി, സി.പി. കൃഷ്ണൻ, കെ.പി.സലാം, ഡോ. ഫാത്തിമ വർധ, സഹദ് പാലോൽ, റഫീഖ് വി.പി, പി. പ്രമോദ്, കെ.പി. മുഹമ്മദലി, ടി. അജ്മൽ അലി, ഷൈബി ടി.ഐ, സൗമ്യ ബി.എസ്, സുധാകുമാരി എം, എം.സി. സുബൈർ, ജൂബി കളേഴ്സ് എന്നിവർ സംസാരിച്ചു. ഇ.പി. മുഹമ്മദലി നന്ദി പറഞ്ഞു.

സ്നേഹവും കരുതലും ചേർത്തുപിടിക്കലും വാക്കുകളിൽ മാത്രമല്ല, പ്രവൃത്തിയിലും പ്രകടമാക്കിയ ‘ചിറകുകൾ 2026’ കുന്നുമ്മൽ ബി.ആർ.സിയുടെ മികച്ചൊരു സാമൂഹിക ഉൾച്ചേർക്കൽ മാതൃകയായി. കുട്ടികളുടെയും രക്ഷിതാക്കളുടെയും മുഖങ്ങളിൽ വിരിഞ്ഞ പുഞ്ചിരിയും നിറഞ്ഞ മനസ്സുമായുള്ള മടക്കവും പരിപാടിയുടെ വിജയത്തിന് സാക്ഷ്യമായി.

At the ‘Chirakukal 2026’ solidarity meet organized by Samagra Shiksha Kerala’s Kunnummal BRC, Nadapuram MLA K.M. Abhijith said society must stand with children with special needs and support their dreams. The event brought together children, parents and teachers in a warm, inclusive gathering marked by cultural performances, a parenting awareness class and gift distribution.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/391660/chirakukal-2026-special-needs-children-solidarity-meet)