---
title: "സംസ്ഥാന സ്കൂൾ കായികമേള: ഇൻക്ലൂസീവ് സ്പോർട്സ് മെഡൽ ജേതാക്കളെ അനുമോദിച്ചു"
english_title: "State School Sports Meet: Inclusive Sports Medal Winners Felicitated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/389523/state-school-sports-meet-inclusive-sports-medal-winners"
published_at: "2026-10-30T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4c8831a926_state-school-sports-meet-inclusive-sports-medal-winners.jpg"
keywords: ["StateSchoolSports", "InclusiveSports", "MedalWinners", "KeralaEducation", "SchoolGames"]
---

# സംസ്ഥാന സ്കൂൾ കായികമേള: ഇൻക്ലൂസീവ് സ്പോർട്സ് മെഡൽ ജേതാക്കളെ അനുമോദിച്ചു

> **Lead Summary:** കുറ്റ്യാടി : സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗത്തിൽ മത്സരിച്ച് ജേതാക്കളായവരെ പാറക്കൽ അബ്ദുല്ല എം എൽ എ ഉപഹാരം നൽകി അനുമോദിച്ചു.

## Article Content

കുറ്റ്യാടി : സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗത്തിൽ മത്സരിച്ച് ജേതാക്കളായവരെ പാറക്കൽ അബ്ദുല്ല എം എൽ എ ഉപഹാരം നൽകി അനുമോദിച്ചു.

തോടന്നൂർ ബി ആർ സി യുടെ കീഴിൽ മത്സരിച്ച 10 പേരിൽ 4 പേർക്ക് ഗോൾഡ് മെഡലും ഒരു വിദ്യാർഥിക്ക് സിൽവർ മെഡലും ലഭിച്ചു. റിഫാന ഇസ്മയിൽ, സന പർവീൻ, നിയത് ടി, ധ്യാഷമിക് എസ് എസ് എന്നിവർക്ക് ഗോൾഡ് മെഡലും മുഹമ്മദ് സിനാസ് സി ക്ക് സിൽവർ മെഡലും ലഭിച്ചു.

കൂടാതെ എമർജിംഗ് പ്ലയറായി തെരഞ്ഞെടുത്ത ഗോൾഡ് മെഡൽ ജേതാവ് കുന്നുമ്മൽ സാമിൻ ഷവായിസിനെയും അനുമോദിച്ചു.

വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ സി മുജിബു റഹ്‌മാൻ, തോടന്നൂർ ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റർ എം എം മുഹമ്മദ്, കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പാൾ അബ്ദുൽ നാസർ, കെ ടി അബ്‌ദുറഹ്‌മാൻ, കൃഷ്ണകുമാർ കെ, പി പി റഷീദ്, മൻസൂർ എടവലത്ത്, രാജേഷ് ടികെ, ഹമീദ് ടി പി, രതീഷൻ, ഷഫീഖ് ചാലിൽ, എം കെ ഗഫൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

At the State School Sports Meet, athletes who competed in the Inclusive Sports category were felicitated by MLA Pാറക്കൽ അബ്ദുല്ല. Among the 10 participants under the Thodannur BRC, four won gold and one won silver, while gold medalist Kunnummal Samin Shavais was also named Emerging Player and honored.

At the State School Sports Meet, athletes who competed in the Inclusive Sports category were felicitated by MLA Pാറക്കൽ അബ്ദുല്ല. Among the 10 participants under the Thodannur BRC, four won gold and one won silver, while gold medalist Kunnummal Samin Shavais was also named Emerging Player and honored.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/389523/state-school-sports-meet-inclusive-sports-medal-winners)