---
title: "കാവിലുംപാറയിൽ  അഞ്ചാംപനി; പൈക്കളങ്ങാടിയിൽ അഞ്ച് വിദ്യാർത്ഥികൾക്ക് രോഗബാധ, പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി"
english_title: "Measles Outbreak in Kavilumpara: Five Students Infected in Paikkalangadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/388624/kavilumpara-measles-five-students"
published_at: "2026-10-25T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6add7387ebffe_kavilumpara-measles-five-students.jpg"
keywords: ["MeaslesOutbreak", "Kuttiyadi", "PublicHealth", "MMRVaccine", "KeralaHealth", "HealthAlert"]
---

# കാവിലുംപാറയിൽ  അഞ്ചാംപനി; പൈക്കളങ്ങാടിയിൽ അഞ്ച് വിദ്യാർത്ഥികൾക്ക് രോഗബാധ, പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി

> **Lead Summary:** **കുറ്റ്യാടി: ( **[**https://kuttiadi.truevisionnews.com**/] കാവിലുംപാറ പഞ്ചായത്തിലെ പൈക്കളങ്ങാടി ഭാഗത്ത് കുട്ടികൾക്കിടയിൽ അഞ്ചാംപനി (മീസിൽസ്) സ്ഥിരീകരിച്ചു. പ്രൈമറി സ്കൂൾ വിദ്യാർത്ഥികളായ അഞ്ച് കുട്ടികൾക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. രോഗം പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ കുണ്ടുതോട് പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

## Article Content

**കുറ്റ്യാടി: ( **[**https://kuttiadi.truevisionnews.com**/] കാവിലുംപാറ പഞ്ചായത്തിലെ പൈക്കളങ്ങാടി ഭാഗത്ത് കുട്ടികൾക്കിടയിൽ അഞ്ചാംപനി (മീസിൽസ്) സ്ഥിരീകരിച്ചു. പ്രൈമറി സ്കൂൾ വിദ്യാർത്ഥികളായ അഞ്ച് കുട്ടികൾക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. രോഗം പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ കുണ്ടുതോട് പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഒന്നാം പിറന്നാളിന് മുമ്പ് നിർബന്ധമായും നൽകേണ്ട പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രദേശത്തെ വീടുകളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തുകയും പനി സർവേ, രോഗപ്രതിരോധ ബോധവൽക്കരണം, വാർഡ് ശുചിത്വ സമിതി യോഗം എന്നിവ സംഘടിപ്പിക്കുകയും ചെയ്തു.

വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് ആരോഗ്യ-വികസനകാര്യ ചെയർപേഴ്സണുമായ കെ.പി. നഷ്മ, മെഡിക്കൽ ഓഫീസർ ഡോ. നീമ വേണുഗോപാൽ, എച്ച്.എസ്. പ്രമീള എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ജെ.എച്ച്.ഐമാരായ ജോബി അഗസ്റ്റിൻ, മുഹമ്മദ് സാബു, രതുഷ, ഷിൻസ് സണ്ണി, ജെ.പി.എച്ച്.എൻമാരായ ശില്പ, ലിറ്റ്ന, സ്നേഹ മോൾ, ജസ്റീന, ജീജ എന്നിവരും ആശാ വർക്കർമാരും പ്രതിരോധ സർവേയിലും മറ്റ് പ്രവർത്തനങ്ങളിലും പങ്കാളികളായി.

Five primary school students in Paikkalangadi, Kavilumpara panchayat near Kuttiyadi, have been diagnosed with measles. Health officials said the affected children had not received the mandatory MMR vaccination before their first birthday, and containment measures have been intensified.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/388624/kavilumpara-measles-five-students)