---
title: "കുറ്റ്യാടിയിൽ വാഹനാപകടം; കാറും ബൈക്കും കൂട്ടിയിടിച്ച് വളയം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്"
english_title: "Car-Bike Collision in Kutyadi Leaves Valiyam Native Seriously Injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/387777/kutyadi-car-bike-collision-serious-injury"
published_at: "2026-10-19T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5ff498c87d_kutyadi-car-bike-collision-serious-injury.jpg"
keywords: ["RoadAccident", "Kozhikode", "Kutyadi", "BikeCrash", "TrafficInjury"]
---

# കുറ്റ്യാടിയിൽ വാഹനാപകടം; കാറും ബൈക്കും കൂട്ടിയിടിച്ച് വളയം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്

> **Lead Summary:** കുറ്റ്യാടി : തളീക്കര ഓത്തിയോട്ട് പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. നാദാപുരം വളയം ചുഴലി സ്വദേശി സജീഷിനാണ് പരിക്കേറ്റത്. ബാലുശ്ശേരി ഏകരൂർ സ്വദേശികൾ സഞ്ചരിച്ച കാറും സജീഷ് സഞ്ചരിച്ച സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

## Article Content

കുറ്റ്യാടി : തളീക്കര ഓത്തിയോട്ട് പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. നാദാപുരം വളയം ചുഴലി സ്വദേശി സജീഷിനാണ് പരിക്കേറ്റത്. ബാലുശ്ശേരി ഏകരൂർ സ്വദേശികൾ സഞ്ചരിച്ച കാറും സജീഷ് സഞ്ചരിച്ച സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികനായ സജീഷിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ ഇയാളെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗോൾഡ് ലോൺ സ്ഥാപനത്തിലെ കളക്ഷൻ ജീവനക്കാരനാണ് പരിക്കേറ്റ സജീഷ്. ജോലിയുടെ ഭാഗമായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

A car and a scooter collided near the Othiyott bridge in Thalikkara, Kutyadi, leaving a 40-year-old man seriously injured. The victim, Sajeesh from Chuzhali in Valiyam, was first taken to Kutyadi Taluk Hospital and later shifted to Kozhikode Medical College Hospital for specialized treatment.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/387777/kutyadi-car-bike-collision-serious-injury)