---
title: "അമ്പലകുളങ്ങരയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; പലേരി സ്വദേശിക്ക് ഗുരുതര പരിക്ക്"
english_title: "Bike-Car Collision in Ambalakulangara Leaves Paleri Native Seriously Injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/387661/bike-car-collision-ambalakulangara-serious-injury"
published_at: "2026-10-18T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4eca5b56ac_bike-car-collision-ambalakulangara.jpg"
keywords: ["RoadAccident", "BikeCollision", "CarCrash", "KuttiyadiNews", "KeralaAccident"]
---

# അമ്പലകുളങ്ങരയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; പലേരി സ്വദേശിക്ക് ഗുരുതര പരിക്ക്

> **Lead Summary:** **കുറ്റ്യാടി : **അമ്പലകുളങ്ങരയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കുറ്റ്യാടി പലേരി സ്വദേശി അഭിൻ ദേവിനാണ് അപകടത്തിൽ പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

**കുറ്റ്യാടി : **അമ്പലകുളങ്ങരയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കുറ്റ്യാടി പലേരി സ്വദേശി അഭിൻ ദേവിനാണ് അപകടത്തിൽ പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിൻ ദേവിനെ ഉടൻ തന്നെ സമീപവാസികളും യാത്രക്കാരും ചേർന്ന് കക്കട്ടിലെ കരുണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/387661/bike-car-collision-ambalakulangara-serious-injury)