---
title: "കലയുടെ തിരശ്ശീല ഉയരുന്നു; കുന്നുമ്മൽ ഉപജില്ല സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു"
english_title: "Kunnummel Sub-District School Arts Festival Logo Unveiled"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/387212/kunnummel-school-arts-festival-logo-unveiled"
published_at: "2026-10-15T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad09e1bd6089_kunnummel-school-arts-festival-logo-unveiled.jpg"
keywords: ["SchoolArtsFestival", "Kunnummel", "KeralaEducation", "LogoLaunch", "ArtsEvent"]
---

# കലയുടെ തിരശ്ശീല ഉയരുന്നു; കുന്നുമ്മൽ ഉപജില്ല സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി: **നവംബർ 9 മുതൽ 13 വരെ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറുന്ന കുന്നുമ്മൽ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോപ്രകാശനം ചെയ്തു. വി.എച്ച്.എസ്.എസ് മാനേജർ കെ.വി.കുഞ്ഞിക്കണ്ണൻ ലോഗോപ്രകാശന കർമ്മം നിർവ്വഹിച്ചു. വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂൾ ചിത്രകല അധ്യാപകൻ ജി.എൽ.ലഗേഷാണ് മനോഹരമായ ലോഗോ രൂപകൽപന ചെയ്തത്.

## Article Content

**കുറ്റ്യാടി: **നവംബർ 9 മുതൽ 13 വരെ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറുന്ന കുന്നുമ്മൽ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോപ്രകാശനം ചെയ്തു. വി.എച്ച്.എസ്.എസ് മാനേജർ കെ.വി.കുഞ്ഞിക്കണ്ണൻ ലോഗോപ്രകാശന കർമ്മം നിർവ്വഹിച്ചു. വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂൾ ചിത്രകല അധ്യാപകൻ ജി.എൽ.ലഗേഷാണ് മനോഹരമായ ലോഗോ രൂപകൽപന ചെയ്തത്.

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.എം. രത്നവല്ലി അധ്യക്ഷയായി. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുനന്ദ് ചടങ്ങിൽ മുഖ്യാതിഥിയായി. വാർഡ് മെമ്പർ സെക്കീന കാസിം, പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.വിജേഷ്, സ്വാഗതസംഘം ജനറൽ കൺവീനർ ആർ.ബി.കവിത, എച്ച് എം ഫോറം കൺവീനർ ടി. നാസർ, പ്രധാനാധ്യാപകൻ വി.അനിൽ, കെ.പി.ബിജു, പി.പി. ദിനേശൻ, പി.കെ. നൗഷാദ്, ഇ.ബിന്ദു, ബാലൻ തളിയിൽ ,ഇ.ഉഷ, അഖിൽ ഹരികൃഷ്ണൻ , ടി.സുധീരൻ, സുമിത്ത് കടിയങ്ങാട്, പി. സാജിദ്, ടി.വി.രാഹുൽ ,പി.പി. കുഞ്ഞമ്മദ്, നാസർ തയ്യുള്ളതിൽ, അച്ചനിത് ശ്രീ രാകേഷ് , രമ, തുടങ്ങിയവർ സംസാരിച്ചു.

The logo for the Kunnummel sub-district school arts festival, scheduled from November 9 to 13 at Vadakkumpad Higher Secondary School, was unveiled. VHSS manager K.V. Kunjikannan formally launched the logo, designed by art teacher G.L. Lagesh of Vatoli National Higher Secondary School.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/387212/kunnummel-school-arts-festival-logo-unveiled)