---
title: "പോരാട്ടവീര്യം; ഡൽഹിയിലെ സമരമുഖത്ത് പൊലീസിനെ പ്രതിരോധിച്ച ഫിദൽ റോയ്സിന് കക്കട്ടിലിൽ ഉജ്ജ്വല സ്വീകരണം"
english_title: "Fidel Roy Receives Grand Welcome in Kakkattil After Resisting Police in Delhi Protest"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/387199/fidel-roy-grand-welcome-kakkattil-delhi-protest"
published_at: "2026-10-15T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad09263ba2cb_fidel-roy-grand-welcome-kakkattil-delhi-protest.jpg"
keywords: ["DYFI", "CPIM", "FidelRoy", "DelhiProtest", "Kakkattil"]
---

# പോരാട്ടവീര്യം; ഡൽഹിയിലെ സമരമുഖത്ത് പൊലീസിനെ പ്രതിരോധിച്ച ഫിദൽ റോയ്സിന് കക്കട്ടിലിൽ ഉജ്ജ്വല സ്വീകരണം

> **Lead Summary:** **കക്കട്ടിൽ: ** രാജ്യത്തിന്റെ ജനാധിപത്യ സംരക്ഷണത്തിനും എസ്ഐആർ അട്ടിമറിക്കുമെതിരായി രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന ഐതിഹാസിക സമരമുഖത്ത് ഡൽഹി പൊലീസിന്റെ ക്രൂര മർദ്ദനങ്ങളെ പ്രതിരോധിച്ച് ശക്തമായ പ്രതിഷേധമുയർത്തിയ ഡിവൈഎഫ്ഐ നേതാവ് ഫിദൽ റോയ്സിന് കക്കട്ടിലിൽ ഉജ്ജ്വല സ്വീകരണം. ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് കൂടിയായ ഫിദൽ റോയ്സിന് സിപിഐ എം കുന്നുമ്മൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കക്കട്ടിൽ ടൗണിൽ സ്വീകരണം നൽകിയത്.

## Article Content

**കക്കട്ടിൽ: ** രാജ്യത്തിന്റെ ജനാധിപത്യ സംരക്ഷണത്തിനും എസ്ഐആർ അട്ടിമറിക്കുമെതിരായി രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന ഐതിഹാസിക സമരമുഖത്ത് ഡൽഹി പൊലീസിന്റെ ക്രൂര മർദ്ദനങ്ങളെ പ്രതിരോധിച്ച് ശക്തമായ പ്രതിഷേധമുയർത്തിയ ഡിവൈഎഫ്ഐ നേതാവ് ഫിദൽ റോയ്സിന് കക്കട്ടിലിൽ ഉജ്ജ്വല സ്വീകരണം. ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് കൂടിയായ ഫിദൽ റോയ്സിന് സിപിഐ എം കുന്നുമ്മൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കക്കട്ടിൽ ടൗണിൽ സ്വീകരണം നൽകിയത്.

ചടങ്ങിൽ കെ.ടി. രാജൻ അധ്യക്ഷത വഹിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രമുഖ നേതാക്കളായ കെ.കെ. ലതിക, കുന്നുമ്മൽ ഏരിയ സെക്രട്ടറി പി.സി. ഷൈജു, ജില്ലാ കമ്മിറ്റി അംഗം കെ.കെ. സുരേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ലോക്കൽ സെക്രട്ടറി കെ.കെ. ദിനേശൻ സ്വാഗതം പറഞ്ഞു. നിരവധി പാർട്ടി പ്രവർത്തകരും പോഷകസംഘടനാ നേതാക്കളും നാട്ടുക്കാരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

**English Summary:**

DYFI leader Fidel Roy was accorded a grand reception in Kakkattil after he took part in a student-youth protest in New Delhi against SIR-related concerns and police action. The event was organised by the CPI(M) Kunnummal Local Committee, with party leaders and local residents in attendance.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/387199/fidel-roy-grand-welcome-kakkattil-delhi-protest)