---
title: "കാണാതായിട്ട് 10 ദിവസം; തൊട്ടിൽപ്പാലം സ്വദേശി സ്കൂൾ അധ്യാപികയ്ക്കായി അന്വേഷണം ഊർജിതം"
english_title: "Search Intensifies for Missing Thottilpalam School Teacher After 10 Days"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/387153/missing-thottilpalam-school-teacher-search"
published_at: "2026-10-15T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0616445a49_missing-thottilpalam-school-teacher-search.jpg"
keywords: ["KozhikodeRuralPolice", "MissingPerson", "SchoolTeacher", "Thottilpalam", "HabeasCorpus"]
---

# കാണാതായിട്ട് 10 ദിവസം; തൊട്ടിൽപ്പാലം സ്വദേശി സ്കൂൾ അധ്യാപികയ്ക്കായി അന്വേഷണം ഊർജിതം

> **Lead Summary:** **തൊട്ടിൽപ്പാലം: ** കാണാതായ സ്കൂൾ അധ്യാപികയ്ക്കായി അന്വേഷണം ഊർജിതമാക്കി കോഴിക്കോട് റൂറൽ പൊലീസ്. തൊട്ടിൽപ്പാലം സ്വദേശിയും എൽപി സ്കൂൾ അധ്യാപികയുമായ അനുമോളെയാണ് ഈ മാസം അഞ്ചിന് കാണാതായത്. കുടുംബം നൽകിയ ഹേബിയസ് കോർപസ് ഹർജി കോടതിയുടെ പരിഗണനയിലാണ്.

## Article Content

**തൊട്ടിൽപ്പാലം: ** കാണാതായ സ്കൂൾ അധ്യാപികയ്ക്കായി അന്വേഷണം ഊർജിതമാക്കി കോഴിക്കോട് റൂറൽ പൊലീസ്. തൊട്ടിൽപ്പാലം സ്വദേശിയും എൽപി സ്കൂൾ അധ്യാപികയുമായ അനുമോളെയാണ് ഈ മാസം അഞ്ചിന് കാണാതായത്. കുടുംബം നൽകിയ ഹേബിയസ് കോർപസ് ഹർജി കോടതിയുടെ പരിഗണനയിലാണ്.

തൊട്ടിൽപ്പാലം മൊയിലോത്തറ എൽപി സ്കൂളിലെ അധ്യാപികയായ അനുമോൾ അഞ്ചാം തീയതി രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണ്. ജോലി കഴിഞ്ഞ് സ്കൂളിൽ നിന്നിറങ്ങിയ ശേഷം അനുവിനെ പിന്നീട് കണ്ടിട്ടില്ല. അന്ന് വൈകിട്ട് തന്നെ കുടുംബം തൊട്ടിൽപ്പാലം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പത്ത് ദിവസമായിട്ടും അനുമോളെ കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.

Police in Kozhikode Rural have intensified the search for Anumol, an LP school teacher from Thottilpalam who has been missing since the 5th of this month. Her family filed a complaint the same day, and a habeas corpus petition seeking her whereabouts is now before the High Court.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/387153/missing-thottilpalam-school-teacher-search)