---
title: "അലുമിനിയം പ്രൂണർ വൈദ്യുത ലൈനിൽ തട്ടി 48-കാരന് ദാരുണാന്ത്യം; അപകടം അടക്ക പറിക്കുന്നതിനിടെ"
english_title: "48-Year-Old Dies After Aluminum Pruner Hits Power Line During Arecanut Harvest"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/387103/aluminum-pruner-power-line-accident"
published_at: "2026-10-14T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acfad93ae787_aluminum-pruner-power-line-accident.jpg"
keywords: ["PowerLineAccident", "KeralaNews", "ElectricalSafety", "AccidentReport", "ArecanutHarvest"]
---

# അലുമിനിയം പ്രൂണർ വൈദ്യുത ലൈനിൽ തട്ടി 48-കാരന് ദാരുണാന്ത്യം; അപകടം അടക്ക പറിക്കുന്നതിനിടെ

> **Lead Summary:** കുറ്റ്യാടി: മുണ്ടക്കുറ്റിയിൽ അടക്ക പറിക്കുന്നതിനിടെ അലുമിനിയം പ്രൂണർ വൈദ്യുത ലൈനിൽ തട്ടി 48-കാരന് ദാരുണാന്ത്യം. കുറ്റ്യാടി മുണ്ടക്കുറ്റിയിലാണ് അപകടം ഉണ്ടായത്. മുള്ളൻകുന്നിലെ പൂക്കാടൻ അബ്ദുള്ള ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 5:34-ഓടെയായിരുന്നു സംഭവം.

## Article Content

കുറ്റ്യാടി: മുണ്ടക്കുറ്റിയിൽ അടക്ക പറിക്കുന്നതിനിടെ അലുമിനിയം പ്രൂണർ വൈദ്യുത ലൈനിൽ തട്ടി 48-കാരന് ദാരുണാന്ത്യം. കുറ്റ്യാടി മുണ്ടക്കുറ്റിയിലാണ് അപകടം ഉണ്ടായത്. മുള്ളൻകുന്നിലെ പൂക്കാടൻ അബ്ദുള്ള ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 5:34-ഓടെയായിരുന്നു സംഭവം.

അലുമിനിയം പ്രൂണർ ഉപയോഗിച്ച് അടക്ക പറിക്കുന്നതിനിടയിൽ അബദ്ധത്തിൽ പ്രൂണർ 11 കെ.വി. (11kV) വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഇതേത്തുടർന്ന് കുറ്റ്യാടി 110 കെ.വി. സബ് സ്റ്റേഷനിൽ നിന്നുള്ള 11 കെ.വി. മുള്ളൻകുന്ന് ഫീഡർ ട്രിപ്പ് ആയിട്ടുണ്ട്. അപകടം നടന്ന ഉടൻ തന്നെ അബ്ദുള്ളയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടം സംബന്ധിച്ചുള്ള പ്രാഥമിക വിവരങ്ങൾ കോഴിക്കോട് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

A 48-year-old man died in Kutyadi’s Mundakutty after an aluminum pruner came into contact with an 11 kV power line while he was harvesting arecanuts. The victim, identified as Pookadan Abdullah, was taken to hospital but could not be saved, and officials have been informed of the incident.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/387103/aluminum-pruner-power-line-accident)