---
title: "ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന് ഐക്യദാർഢ്യം; കുറ്റ്യാടിയിൽ സിപിഐ പ്രതിഷേധ സംഗമം"
english_title: "CPI Holds Protest Rally in Kuttiyadi Backing Demand for Gyanesh Kumar’s Resignation"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/386478/cpi-protest-rally-kuttiyadi-gyanesh-kumar-resignation"
published_at: "2026-10-10T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca559f60d4d_cpi-protest-rally-kuttiyadi-gyanesh-kumar-resignation.jpg"
keywords: ["CPI", "Kuttiyadi", "GyaneshKumar", "ElectionCommission", "ProtestRally"]
---

# ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന് ഐക്യദാർഢ്യം; കുറ്റ്യാടിയിൽ സിപിഐ പ്രതിഷേധ സംഗമം

> **Lead Summary:** കുറ്റ്യാടി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. 'ഭരണകൂട ഭീകരത അവസാനിപ്പിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.

## Article Content

കുറ്റ്യാടി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. 'ഭരണകൂട ഭീകരത അവസാനിപ്പിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.

തുടർന്ന് നടന്ന യോഗത്തിൽ സിപിഐ കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. സുരേഷ് ബാബു പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.

ശ്രീജിത്ത് മുടപ്പിലായി, റീന സുരേഷ്, ടി. സുരേന്ദ്രൻ, പി. ഭാസ്കരൻ, കെ.പി. നാണു, കെ. ചന്ദ്രമോഹൻ, പി.പി. ശ്രീജിത്ത്, കെ.ടി. നാണു, വി.വി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.

> CPI organized a protest rally in Kuttiyadi in solidarity with the ongoing protest in Delhi demanding the resignation of Chief Election Commissioner Gyanesh Kumar. The meeting raised slogans such as “End state terror” and was inaugurated by CPI district executive committee member P. Suresh Babu.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/386478/cpi-protest-rally-kuttiyadi-gyanesh-kumar-resignation)