---
title: "'ഒരു തൈയിൽ നിന്ന് നൂറ് പ്രതീക്ഷകൾ'; ഗോത്രകുടുംബങ്ങൾക്ക് പച്ചക്കറി തൈകളുമായി എൻഎസ്എസ് വളന്റിയർമാർ"
english_title: "NSS Volunteers Distribute Vegetable Saplings to Tribal Families in Kavilumpara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/386191/nss-volunteers-distribute-vegetable-saplings"
published_at: "2026-10-09T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac844d6bd27d_nss-volunteers-distribute-vegetable-saplings.jpg"
keywords: ["NSSVolunteers", "TribalEmpowerment", "VegetableSaplings", "FoodSelfSufficiency", "Kavilumpara"]
---

# 'ഒരു തൈയിൽ നിന്ന് നൂറ് പ്രതീക്ഷകൾ'; ഗോത്രകുടുംബങ്ങൾക്ക് പച്ചക്കറി തൈകളുമായി എൻഎസ്എസ് വളന്റിയർമാർ

> **Lead Summary:** കാവിലുംപാറ: ഗോത്രസമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്തുന്നതിനായി നാഷണൽ സർവീസ് സ്കീം, എ ജെ ജോൺ മെമ്മോറിയൽ എച് എസ് എസ് ചാത്തങ്കോട്ട്നട യൂണിറ്റ് നടപ്പാക്കിവരുന്ന ഗോത്രശാക്തീകരണ പദ്ധതിയുടെ ഭാഗമായി കാവിലുംപാറ പഞ്ചായത്തിലെ വിവിധ ഗോത്രവർഗ കോളനികളിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു.

## Article Content

കാവിലുംപാറ: ഗോത്രസമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്തുന്നതിനായി നാഷണൽ സർവീസ് സ്കീം, എ ജെ ജോൺ മെമ്മോറിയൽ എച് എസ് എസ് ചാത്തങ്കോട്ട്നട യൂണിറ്റ് നടപ്പാക്കിവരുന്ന ഗോത്രശാക്തീകരണ പദ്ധതിയുടെ ഭാഗമായി കാവിലുംപാറ പഞ്ചായത്തിലെ വിവിധ ഗോത്രവർഗ കോളനികളിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു.

വീടുകളിലും കോളനി പരിസരങ്ങളിലും പച്ചക്കറിത്തോട്ടങ്ങൾ ഒരുക്കി ഭക്ഷ്യസ്വയംപര്യാപ്തതയും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്.

മൂന്ന് മാസം മുമ്പ് വയനാട്ടിലെ വിവിധ ഗോത്രവർഗ കോളനി പ്രതിനിധികളുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഇതുവരെ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു.

മാനന്തവാടി എം.എൽ.എ. ഉഷ വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഭാഗമായി ഗോത്രവിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം, കോളനി നിവാസികൾ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസ്സുകളുടെ ശുചീകരണം, തരുവണ–കാവിലുംപാറ മേഖലകളിലെ കോളനികളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളും ബോധവത്കരണം , പകർച്ചവ്യാധി പ്രതിരോധ ബോധവത്കരണം, ഗോത്രകോളനികൾ ഉൾപ്പെടുന്ന കുടുംബശ്രീ യൂണിറ്റുകൾക്കായി മൊബൈൽ ലൈബ്രറി തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നു.

ഇതിന്റെ തുടർച്ചയായാണ് പച്ചക്കറി തൈ വിതരണം സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ബിന്ദു മൈക്കിൾ നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ ടി.സി. ഗ്രീഷ്മ, ആർ. ദീപ, പൗർണമി, കൃഷ്ണപ്രിയ എന്നിവരും NSS വോളന്റിയർമാരും പങ്കെടുത്തു.

ഗോത്രസമൂഹത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ലഹരിവിരുദ്ധ ബോധവത്കരണം, വായന, ഭക്ഷ്യസ്വയംപര്യാപ്തത എന്നിവയെ ഒരുമിച്ച് ലക്ഷ്യമാക്കി തുടർച്ചയായ ഇടപെടലുകളിലൂടെ പദ്ധതിയെ കൂടുതൽ വിപുലമാക്കുകയാണ് ഇതിന്റെ ലക്ഷ്യം

NSS volunteers of A J John Memorial HSS Chathankottunada distributed vegetable saplings to tribal families in Kavilumpara as part of an ongoing tribal empowerment initiative. The project aims to promote food self-sufficiency, better health, sanitation, anti-drug awareness, and education through sustained community outreach.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/386191/nss-volunteers-distribute-vegetable-saplings)