---
title: "ആവേശഭരിതമായി കുട്ടിപ്രതിഭകൾ; കുന്നുമ്മൽ ഉപജില്ലാ ശാസ്ത്രമേള എ.ജെ. ജോൺ മെമ്മോറിയൽ സ്കൂളിൽ പുരോഗമിക്കുന്നു"
english_title: "Kunnummal Sub-District Science Fair Draws 2,000 Students in a Festive Show of Talent"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/385613/kunnummal-sub-district-science-fair"
published_at: "2026-10-05T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3659980063_kunnummal-sub-district-science-fair.jpg"
keywords: ["ScienceFair", "Kunnummal", "RoboticsExhibition", "StudentTalent", "KeralaEducation"]
---

# ആവേശഭരിതമായി കുട്ടിപ്രതിഭകൾ; കുന്നുമ്മൽ ഉപജില്ലാ ശാസ്ത്രമേള എ.ജെ. ജോൺ മെമ്മോറിയൽ സ്കൂളിൽ പുരോഗമിക്കുന്നു

> **Lead Summary:** **ചാത്തങ്കോട്ടുനട: **കുന്നുമ്മൽ ഉപജില്ലാ ശാസ്ത്രമേള ചാത്തങ്കോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ആവേശഭരിതമായി പുരോഗമിക്കുന്നു. മേളയുടെ രണ്ടാം ദിനത്തിൽ ശാസ്ത്രമേളയും ഗണിതശാസ്ത്രമേളയും അരങ്ങേറി. ശാസ്ത്രവിഷയങ്ങളിലെ അറിവും സർഗാത്മകതയും യുക്തിചിന്തയും പ്രകടിപ്പിച്ചുകൊണ്ട് രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങുമായി സഹകരിച്ച് സംഘടിപ്പിച്ച റോബോട്ടിക് എക്സിബിഷൻ വിദ്യാർത്ഥികൾക്കും കാണികൾക്കും വേറിട്ട അനുഭവമായി.

## Article Content

**ചാത്തങ്കോട്ടുനട: **കുന്നുമ്മൽ ഉപജില്ലാ ശാസ്ത്രമേള ചാത്തങ്കോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ആവേശഭരിതമായി പുരോഗമിക്കുന്നു. മേളയുടെ രണ്ടാം ദിനത്തിൽ ശാസ്ത്രമേളയും ഗണിതശാസ്ത്രമേളയും അരങ്ങേറി. ശാസ്ത്രവിഷയങ്ങളിലെ അറിവും സർഗാത്മകതയും യുക്തിചിന്തയും പ്രകടിപ്പിച്ചുകൊണ്ട് രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങുമായി സഹകരിച്ച് സംഘടിപ്പിച്ച റോബോട്ടിക് എക്സിബിഷൻ വിദ്യാർത്ഥികൾക്കും കാണികൾക്കും വേറിട്ട അനുഭവമായി.

സാമൂഹ്യശാസ്ത്രമേള: എൽ.പി വിഭാഗത്തിൽ കെ.വി.കെ.എം.എം.യു.പി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ ജി.യു.പി. സ്‌കൂൾ വട്ടോളിയും, കെ.വി.കെ.എം.എം യു.പി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. ഹൈസ്കൂൾ വിഭാഗത്തിൽ സംസ്കൃതം ഹൈസ്കൂൾ വട്ടോളിയും, ഹയർസെക്കൻഡറി വിഭാഗത്തിൽ നാഷണൽ എച്ച്.എസ്.എസ് വട്ടോളിയും ഓവറോൾ ചാമ്പ്യന്മാരായി.

പ്രവൃത്തി പരിചയമേള: എൽ.പി, യു.പി വിഭാഗങ്ങളിൽ കെ.വി.കെ.എം.എം.യു.പി സ്കൂൾ ദേവർകോവിലും, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നാഷണൽ എച്ച്.എസ്.എസ് വട്ടോളിയും ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി.

വൈകുന്നേരം നടന്ന സമ്മാനദാന ചടങ്ങിൽ പ്രിൻസിപ്പാൾ ബിന്ദു മൈക്കിൾ സ്വാഗതം ആശംസിച്ചു. തൊട്ടിൽപാലം എസ്.ഐ ജയസൂര്യ കെ.എസ് മുഖ്യാതിഥിയായിരുന്നു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പോയിലുംപറമ്പത്ത്, കുന്നുമ്മൽ എ.ഇ.ഒ കെ.എം. രത്നവല്ലി, എച്ച്.എം ഫോറം കൺവീനർ ടി. നാസർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമേശൻ മണലിൽ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

വാർഡ് മെമ്പർമാരായ ബോബി മൂക്കൻതോട്ടം, പ്രിൻസി, സൗമ്യ, ദിവ്യ, ഫാസിൽ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് എം.ടി. മനോജ് എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ ജിജി കട്ടക്കയം നന്ദി രേഖപ്പെടുത്തി. ഒക്ടോബർ അഞ്ചിന് നടക്കുന്ന ഐ.ടി. ഫെയറോടെ മേളയ്ക്ക് കൊടിയിറങ്ങും.

**English Summary:**

The Kunnummal Sub-District Science Fair is underway at A.J. John Memorial Higher Secondary School, Chathankottunada, with strong participation from students. Around 2,000 students took part in science and mathematics events, while a robotics exhibition in collaboration with Christ College of Engineering, Iringalakkuda, drew special attention. The fair will conclude with the IT Fair on October 5.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/385613/kunnummal-sub-district-science-fair)