---
title: "കർഷകർക്ക് ആശ്വാസം; ഉറിതൂക്കി തോണിക്കുണ്ട് ചെക്ക് ഡാം നാടിന് സമർപ്പിച്ചു"
english_title: "Urithukki Thonikund Check Dam Inaugurated in Kuttiyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/385125/urithukki-thonikund-check-dam-inaugurated"
published_at: "2026-10-02T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf472ea0b00_urithukki-thonikund-check-dam-inaugurated.jpg"
keywords: ["Kuttiyadi Check Dam", "Urithookki", "Thonikund", "PMKSY"]
---

# കർഷകർക്ക് ആശ്വാസം; ഉറിതൂക്കി തോണിക്കുണ്ട് ചെക്ക് ഡാം നാടിന് സമർപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി: **കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഉറിതൂക്കി തോണിക്കുണ്ട് ചെക്ക് ഡാമിന്റെ ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ നിർവഹിച്ചു. 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.

## Article Content

**കുറ്റ്യാടി: **കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഉറിതൂക്കി തോണിക്കുണ്ട് ചെക്ക് ഡാമിന്റെ ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ നിർവഹിച്ചു. 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.

നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് എം. സജീന ചടങ്ങിൽ അധ്യക്ഷയായി. ബി.ഡി.ഒ. അംബിക യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ജമീല, ബ്ലോക്ക് സ്ഥിരസമിതി അധ്യക്ഷൻ പി.സി. രവീന്ദ്രൻ, ഭരണസമിതി അംഗങ്ങളായ ടി. വത്സല, ബീന, സജീത മുരളി, വിഇഒ വിജയൻ എന്നിവർ സംസാരിച്ചു. നരിപ്പറ്റ പഞ്ചായത്ത് അംഗം എ. പൊന്നി ചടങ്ങിന് സ്വാഗതവും പ്രൊജക്റ്റ് കോ ഓർഡിനേറ്റർ പി.പി. മുരളീധരൻ നന്ദിയും രേഖപ്പെടുത്തി.

**English Summary: **

The inauguration of the Urithukki Thonikund check dam, built under the Pradhan Mantri Krishi Sinchayee Yojana by Kuttiyadi block panchayat, was carried out by block panchayat president K. Sasindran. Built at a cost of 20 lakh rupees, the project aims to improve water resources in Naripatta panchayat. Local body representatives and officials attended the inauguration ceremony.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/385125/urithukki-thonikund-check-dam-inaugurated)