---
title: "വഴി മുടക്കി കൂറ്റൻ മരം; തളീക്കര - വയനാട് റോഡിൽ വൻമരം കടപുഴകി വീണു"
english_title: "Massive Tree Falls on Thalikkara-Wayanad Road"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/384979/massive-tree-falls-thalikkara-wayanad-road"
published_at: "2026-10-01T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe03307eaa7_massive-tree-falls-thalikkara-wayanad-road.jpg"
keywords: ["Thalikkara", "Wayanad", "TreeFall", "RoadAccident", "Weather"]
---

# വഴി മുടക്കി കൂറ്റൻ മരം; തളീക്കര - വയനാട് റോഡിൽ വൻമരം കടപുഴകി വീണു

> **Lead Summary:** **കുറ്റ്യാടി: **തളീക്കര - വയനാട് റോഡിൽ വൻമരം കടപുഴകി വീണു . ചൊവ്വാഴ്ച രാത്രിയോടെയാണ് റോഡിന് കുറുകെ വൻമരം കടപുഴകി വീണത്.

## Article Content

**കുറ്റ്യാടി: **തളീക്കര - വയനാട് റോഡിൽ വൻമരം കടപുഴകി വീണു . ചൊവ്വാഴ്ച രാത്രിയോടെയാണ് റോഡിന് കുറുകെ വൻമരം കടപുഴകി വീണത്.

മണിക്കൂറുകളോളം നേരിട്ട ഗതാഗത തടസ്സം കുറ്റ്യാടി നിന്നുള്ള ജനകീയ ദുരന്തനിവാരണ സേനയുടെ പ്രവർത്തകരും ഫയർ ഫോഴ്‌സ് സേന അംഗങ്ങളും ചേർന്ന് പുനഃക്രമീകരിച്ചു.

ജെസിബി വച്ച് ഉയരത്തിൽ കയറിയാണ് മരം മുറിച്ചു മാറ്റിയത്. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ മരം പൂർണ്ണമായി മുറിച്ചുമാറ്റി റോഡിൽ നിന്നും പൂർണമായും നീക്കം ചെയ്തു. തുടർന്ന് രാത്രിയോടെ റോഡിലെ വാഹനഗതാഗതം സുഗമമായി പുനഃസ്ഥാപിച്ചു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/384979/massive-tree-falls-thalikkara-wayanad-road)