---
title: "ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടത്തിന് തുടക്കം, വാർഡ് തല സമിതികളുമായി ലഹരിക്കെതിരെ ജനകീയ പ്രതിരോധം"
english_title: "Operation Toofan Second Phase Mothers Padyatra Against Drugs In Malappuram Abdurahiman Nagar"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/384384/operation-toofan-thadesam-mothers-padyatra-abdurahiman-nagar-malappuram-against-drugs"
published_at: "2026-09-27T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab8aac00f508_operation-toofan-thadesam-mothers-padyatra-abdurahiman-nagar-malappuram-against-drugs.jpg"
keywords: ["Operation Toofan", "Toofan Thadesam", "Mothers Against Drugs", "Abdurahiman Nagar Panchayat"]
---

# ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടത്തിന് തുടക്കം, വാർഡ് തല സമിതികളുമായി ലഹരിക്കെതിരെ ജനകീയ പ്രതിരോധം

> **Lead Summary:** ** **ലഹരി വ്യാപനത്തിനെതിരെ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' കാമ്പയിന്റെ രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലപ്പുറത്ത് അമ്മമാരുടെ പദയാത്ര. അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിലാണ് ലഹരിക്കെതിരെയുള്ള ശക്തമായ ജനകീയ മുന്നറിയിപ്പുമായി അമ്മമാർ അണിനിരന്ന പദയാത്ര സംഘടിപ്പിച്ചത്.

## Article Content

** **ലഹരി വ്യാപനത്തിനെതിരെ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' കാമ്പയിന്റെ രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലപ്പുറത്ത് അമ്മമാരുടെ പദയാത്ര. അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിലാണ് ലഹരിക്കെതിരെയുള്ള ശക്തമായ ജനകീയ മുന്നറിയിപ്പുമായി അമ്മമാർ അണിനിരന്ന പദയാത്ര സംഘടിപ്പിച്ചത്.

'അമ്മച്ചുവടുകൾ ലഹരിക്കെതിരെ' എന്ന പേരിലായിരുന്നു പരിപാടി. സംസ്ഥാനത്തെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാർഡ് തല സമിതികൾ രൂപീകരിച്ച് ലഹരിക്കെതിരെ പ്രതിരോധം തീർക്കുന്ന വിപുലമായ ജനകീയ പദ്ധതിയാണ് 'തൂഫാൻ തദ്ദേശം'.

ഇതിന്റെ ഭാഗമായി നടന്ന പദയാത്ര അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുസ്തഫ പുളളശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലഹരിമുക്ത നാളേയ്ക്കായി നാടിന്റെ കാവലാളുകളാകാൻ അമ്മമാർ പ്രതിജ്ഞയെടുത്ത യാത്രയിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി നൂറുകണക്കിന് സ്ത്രീകളും ജനപ്രതിനിധികളും പങ്കെടുത്തു.

English Summary:

In solidarity with second phase 'Toofan Thadesam' project of 'Operation Toofan: The Narco Hunt' campaign implemented by Home Department against drug spread, mothers' padyatra in Malappuram. In Abdurahiman Nagar Grama Panchayat, padyatra was organized with mothers lining up with strong popular warning against drugs. Program was named 'Ammachuvadukal Laharikkethire'. Toofan Thadesam is extensive popular project that creates resistance against drugs by forming ward level committees in each local self government institution in state. As part of it, padyatra was inaugurated by Abdurahiman Nagar Grama Panchayat President Laila Pullooni. Vice President Mustafa Pullassery presided over function.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/384384/operation-toofan-thadesam-mothers-padyatra-abdurahiman-nagar-malappuram-against-drugs)