---
title: "കൈകളിൽ കരുതൽ; ചാരിറ്റിക്കായി ഉത്പന്നങ്ങൾ നിർമ്മിച്ച് വിദ്യാർത്ഥികൾ, ചാത്തങ്കോട്ടുനടയിൽ ‘ബോബ് എ ജോബ്' സംഘടിപ്പിച്ചു "
english_title: "Students Make Cleaning Products for Charity at Chathankottunada"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/384340/students-make-cleaning-products-for-charity-chathankottunada"
published_at: "2026-09-26T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7d5ae27d4b_students-make-cleaning-products-for-charity-chathankottunada.jpg"
keywords: ["Bharat Scouts and Guides", "Bob a Job", "Charity", "AJ John Memorial Higher Secondary School"]
---

# കൈകളിൽ കരുതൽ; ചാരിറ്റിക്കായി ഉത്പന്നങ്ങൾ നിർമ്മിച്ച് വിദ്യാർത്ഥികൾ, ചാത്തങ്കോട്ടുനടയിൽ ‘ബോബ് എ ജോബ്' സംഘടിപ്പിച്ചു 

> **Lead Summary:** ചാത്തങ്കോട്ടുനട: ഭാരത് സ്കൗട്ട് & ഗൈഡ്സ് റേഞ്ചർ & റോവർ എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ബോബ് എ ജോബ്’ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഡിഷ് വാഷ്, ഫ്ലോർ വാഷ്, ഹാൻഡ് വാഷ് തുടങ്ങിയ ശുചീകരണ ഉത്പന്നങ്ങൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നിർമ്മിച്ചു.

## Article Content

ചാത്തങ്കോട്ടുനട: ഭാരത് സ്കൗട്ട് & ഗൈഡ്സ് റേഞ്ചർ & റോവർ എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ബോബ് എ ജോബ്’ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഡിഷ് വാഷ്, ഫ്ലോർ വാഷ്, ഹാൻഡ് വാഷ് തുടങ്ങിയ ശുചീകരണ ഉത്പന്നങ്ങൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നിർമ്മിച്ചു.

റേഞ്ചർ & റോവർ കോർഡിനേറ്റർമാരായ പ്രബീഷ് സെബാസ്റ്റ്യൻ, ഷീജ കെ. എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ജില്ലാ കോർഡിനേറ്റർ സബിൽ, സ്കൂൾ പ്രിൻസിപ്പൽ ബിന്ദു മൈക്കിൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

നിർമിച്ച ഉത്പന്നങ്ങൾ വിപണനം ചെയ്ത് ചാരിറ്റി പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് സമാഹരിക്കുന്നതിനൊപ്പം വിദ്യാർത്ഥികളിൽ സേവന-ചാരിറ്റി മനോഭാവം വളർത്തിയെടുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

പരിപാടിക്ക് ആശംസകൾ അർപ്പിച്ച് റെക്സി തോമസ്, ഷിൻ്റോ എബ്രഹാം, ദീപ്തി സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.

**English Summary: **

The Bharat Scouts & Guides Ranger & Rover unit of AJ John Memorial Higher Secondary School, Chathankottunada, conducted a ‘Bob a Job’ programme. Students made dish wash, floor wash and hand wash products. The products will be marketed to raise funds for charity activities and to encourage a spirit of charity among students. The programme was led by Ranger & Rover coordinators Prabeesh Sebastian and Sheeja K. District coordinator Sabil and school principal Bindu Michael participated. Rexy Thomas, Shinto Abraham and Deepti Sebastian were also present and extended their greetings.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/384340/students-make-cleaning-products-for-charity-chathankottunada)