---
title: "ലഹരിക്കെതിരെ പോരാട്ടത്തിന് യുവശക്തി; ‘തൂഫാൻ കമാൻഡോസ്’ ആയി എൻ.എസ്.എസ് വളണ്ടിയർമാർ"
english_title: "Thottilpalam AJ John Memorial HSS NSS Day Thoofan Commandos Anti Drug Rally Block Panchayat President K Saseendran SHO CP Suhail"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/384113/thottilpalam-aj-john-memorial-hss-nss-day-thoofan-commandos-anti-drug-rally"
published_at: "2026-09-25T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab5fcdfa9fe4_thottilpalam-aj-john-memorial-hss-nss-day-thoofan-commandos-anti-drug-rally.jpg"
keywords: ["Thottilpalam AJ John Memorial HSS", "NSS Day", "Thoofan Commandos Declaration", "Anti Drug Programs"]
---

# ലഹരിക്കെതിരെ പോരാട്ടത്തിന് യുവശക്തി; ‘തൂഫാൻ കമാൻഡോസ്’ ആയി എൻ.എസ്.എസ് വളണ്ടിയർമാർ

> **Lead Summary:** തൊട്ടിൽപ്പാലം: എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘തൂഫാൻ കമാൻഡോസ്’ പ്രഖ്യാപനവും ലഹരിവിരുദ്ധ പരിപാടികളും സംഘടിപ്പിച്ചു. തൊട്ടിൽപ്പാലം ടൗണിൽ നടന്ന പരിപാടി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

തൊട്ടിൽപ്പാലം: എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘തൂഫാൻ കമാൻഡോസ്’ പ്രഖ്യാപനവും ലഹരിവിരുദ്ധ പരിപാടികളും സംഘടിപ്പിച്ചു. തൊട്ടിൽപ്പാലം ടൗണിൽ നടന്ന പരിപാടി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

**

തൊട്ടിൽപ്പാലം എസ്.എച്ച്.ഒ സി.പി. സുഹൈൽ എൻ.എസ്.എസ് വളണ്ടിയർമാരെ ‘തൂഫാൻ കമാൻഡോസ്’ ആയി പ്രഖ്യാപിച്ചു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലിൽപറമ്പത്ത് അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർമാരായ സുജിന, ബോബി മൂക്കൻതോട്ടം, റോബിൻ തോമസ്, അഷ്റഫ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.സി. ഗ്രീഷ്മ, അധ്യാപകരായ സജിനി തെരേസ മാത്യു, ഷിബിൻ മാത്യു, ടി.എം. സഹദേവൻ, ഷാജി അരവിന്ദ്, ഓട്ടോ-ടാക്സി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പ്രിൻസിപ്പൽ ബിന്ദു മൈക്കിൾ സ്വാഗതവും കൃഷ്ണപ്രിയ നന്ദിയും പറഞ്ഞു. തുടർന്ന് ‘തൂഫാൻ കമാൻഡോസിന്റെ’ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി, ലഹരിവിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ് എന്നിവയും സംഘടിപ്പിച്ചു.

English Summary:**

As part of NSS Day, AJ John Memorial HSS NSS unit at Thottilpalam organized Thoofan Commandos declaration and anti-drug programs in Thottilpalam town. Kunnummal Block Panchayat President K Saseendran inaugurated. SHO CP Suhail declared NSS volunteers as Thoofan Commandos. Kavilumpara Panchayat President Megha Poyililparambath presided. Ward members, NSS Program Officer TC Greeshma, teachers, auto-taxi representatives attended. Principal Bindu Michael welcomed, Krishnapriya thanked. Followed by anti-drug rally, pledge and flash mob led by Thoofan Commandos.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/384113/thottilpalam-aj-john-memorial-hss-nss-day-thoofan-commandos-anti-drug-rally)