---
title: "പരിപാടികളുടെ അകമ്പടിയോടെ; യംങ് ഡെമോക്രാറ്റ്സ് കുറ്റ്യാടി അസംബ്ലി യൂത്ത് കൗൺസിൽ സംഘടിപ്പിച്ചു"
english_title: "Young Democrats Kuttiady Assembly Youth Council Organized Rally"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/383553/young-democrats-kuttiady-assembly-youth-council-rally-office-bearers"
published_at: "2026-09-20T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaf9c3d48cc4_young-democrats-kuttiady-assembly-youth-council-rally-office-bearers.jpg"
keywords: ["Young Democrats", "SDPI Kuttiady", "Kuttiady News", "Youth Council", "Kuttiady Assembly"]
---

# പരിപാടികളുടെ അകമ്പടിയോടെ; യംങ് ഡെമോക്രാറ്റ്സ് കുറ്റ്യാടി അസംബ്ലി യൂത്ത് കൗൺസിൽ സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി : **എസ്.ഡി.പി.ഐയുടെ യുവജന വിഭാഗമായ 'യംങ് ഡെമോക്രാറ്റ്സ്' കുറ്റ്യാടി അസംബ്ലി യൂത്ത് കൗൺസിൽ സമ്മേളനവും പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും കുറ്റ്യാടി റിവർവ്യൂ ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടിയുടെ ഭാഗമായി മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികളെയും യുവാക്കളെയും അണിനിരത്തി കുറ്റ്യാടി ടൗണിൽ റാലിയും സംഘടിപ്പിച്ചു. ബാൻഡ് വാദ്യം, സ്കേറ്റിംഗ്, കളരി പ്രദർശനം എന്നിവ റാലിക്ക് മാറ്റുകൂട്ടി.

## Article Content

**കുറ്റ്യാടി : **എസ്.ഡി.പി.ഐയുടെ യുവജന വിഭാഗമായ 'യംങ് ഡെമോക്രാറ്റ്സ്' കുറ്റ്യാടി അസംബ്ലി യൂത്ത് കൗൺസിൽ സമ്മേളനവും പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും കുറ്റ്യാടി റിവർവ്യൂ ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടിയുടെ ഭാഗമായി മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികളെയും യുവാക്കളെയും അണിനിരത്തി കുറ്റ്യാടി ടൗണിൽ റാലിയും സംഘടിപ്പിച്ചു. ബാൻഡ് വാദ്യം, സ്കേറ്റിംഗ്, കളരി പ്രദർശനം എന്നിവ റാലിക്ക് മാറ്റുകൂട്ടി.

നബീൽ തിരുവള്ളൂർ പ്രസിഡൻ്റായും, മുഹ്‌സിൻ,മുഹമ്മദ് നാഫിസ് എന്നിവർ വൈസ്: പ്രസിഡൻ്റുമാരായും, നൗറിൻ കെ,അൻഷിർ എന്നിവർ സെക്രട്ടറിമാരായും, ഫാത്തിമത്ത് നസീഹ,മുഹമ്മദ് ഫയാസ് എന്നിവർ ജോ:സെക്രട്ടറിമാരായും, മുഹമ്മദ് വി,ട്രഷറർ ആയും മണ്ഡലത്തിലെ യംങിൻ്റെ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു.

ഭാരവാഹികളുടെ പ്രഖ്യാപനത്തിന് ശേഷം നടന്ന പൊതുയോഗം എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി ഉദ്ഘാടനം ചെയ്തു. യംങ് ഡെമോക്രാറ്റ്സ് ജില്ലാ ഭാരവാഹി ആർ.കെ. റയീസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബാസിത്ത് ആൽവി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി കുഞ്ഞബ്ദുല്ല മാസ്റ്റർ സ്വാഗതവും നബീൽ തിരുവള്ളൂർ നന്ദിയും പറഞ്ഞു.

ചടങ്ങിൽ യംങ് ഡെമോക്രാറ്റ്സ് നേതാക്കളായ ഡോ. മുഹമ്മദ് തൻഹീം, റഹീസ് ആർ.കെ., അഡ്വ. ഫൗസിയ, ഷാഫി പയ്യോളി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നദീർ മാസ്റ്റർ, റഷീദ് മാസ്റ്റർ, നാസർ പി., മുനീർ വിലാതപുരം, റഫീക്ക് മാസ്റ്റർ, ബഷീർ ഒ., മിഷാൽ മണിയൂർ, റയീസ് കല്ലേരി, ഷറഫുദ്ദീൻ കല്ലേരി, മനാഫ് കുറ്റ്യാടി, സമീർ മയ്യന്നൂർ, അസ്മ റഫീക്ക്, ഉമ്മർ കുറ്റ്യാടി, ഹമീദ് കല്ലുംപുറം, ഫൈസൽ, നിസാർ വി.കെ., റഹീം മാസ്റ്റർ, ഷമീമ ഹമീദ് ടി.എ. തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

English Summary:

Young Democrats, the youth wing of SDPI, organized Kuttiady Assembly Youth Council office bearer declaration, conference and rally at Kuttiady Riverview Auditorium. Nabeel Thiruvallur was elected President, Muhsin and Muhammed Nafis Vice Presidents, Nourin K and Anshir Secretaries. After declaration, a public meeting and rally with band, skating and kalaripayattu display was held in Kuttiady town.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/383553/young-democrats-kuttiady-assembly-youth-council-rally-office-bearers)